8.3.09

തലപ്പാവുകള്‍ക്കും മുകളില്‍ ജ്വലിക്കുന്ന സത്യങ്ങള്‍

കുറച്ചു വൈകിയാണെങ്കിലും 'തലപ്പാവ്' എന്ന ചിത്രം കണ്ടപ്പോള്‍ ബ്ലോഗാന്‍ തോന്നി. എല്ലാ രീതിയിലും ചിന്തകള്‍ക്ക് ഊര്‍ജ്ജം പകരുന്ന വളരെ മികച്ച ഒരു സിനിമ.

കൃത്യമായ അപഗ്രഥിക്കാനൊന്നും എനിക്കറിയില്ല, എന്നാലും സംവിധാനത്തിലെ കൈയടക്കം, തിരക്കഥ, ക്യാമറ, സംഗീതം എല്ലാം ഒന്നിനൊന്ന് മെച്ചം. ഗൌരവമുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു 'ട്രീറ്റ്', പൃഥ്വിരാജ് അവതരിപ്പിയ്ക്ക്ക്കുന്ന'ജോസഫ്' എന്ന നക്സല്‍ വര്‍ഗീസിനോട് സാദൃശ്യമുള്ള കഥാപാത്രം ലാലിന്റെ രവീന്ദ്രന്‍ പിള്ളയ്ക്കു മുന്‍പില്‍ വരുന്ന സീനുകള്‍, അതിലെ പള്ളിമണിയുടെ ശബ്ദം, മുഴുനീളം സൂക്ഷ്മമായി കൊണ്ടു പൊവുന്ന യേശുവിന്റെ 'റെഫെറെന്‍സ്' എല്ലാം വെല്‍ ക്രാഫ്റ്റെഡ്.

പിന്നെ തീക്ഷ്ണമായ അനുഭവങ്ങള്‍ വളരെ സട്ട്‌ല്‍ ആയി പകരുന്ന ആഖ്യാനത്തിലെ സൂക്ഷ്മത.അതിനേക്കളുപരിയായി, ഇതില്‍ കൈമാറ്റം ചെയ്യുന്ന വിഷയം/വികാരം.

ഒരു കലാസൃഷ്ടി ഉദാത്തമാകുന്നത് ആസ്വദകനെ അതിന്റെ കേവല സൌന്ദര്യത്തിനും അപ്പുറം ഒരു വിഷയത്തെ/വികാരത്തെ തീക്ഷ്ണമായി കീഴ്പ്പെടുത്തുമ്പോള്‍ ആണെന്ന് തോന്നുന്നു.പണ്ടെവിടെയോ ഇങ്ങനെയൊന്ന് കേട്ടിട്ടുമുണ്ട്.

സ്കൂളിലൊക്കെ 'വാട്ടര്‍ കളര്‍' ചെയ്തു നടന്ന കാലത്തെ ഒരു സംഭവം ഓര്‍മ വരുന്നു. വരയ്ക്കാന്‍ കിട്ടിയ വിഷയം 'ആക്സിഡെന്റ്' എന്നായിരുന്നു. ഇരുണ്ട,ചുവപ്പും കറുപ്പും ഇട കലര്‍ത്തി എന്റെ മനസ്സിലെ ഭീതി കലര്‍ന്ന ഞെട്ടലുളവാക്കുന്ന ഒരു രംഗം വരയ്ക്കാനാണ്‌ ഞാന്‍ ശ്രമിച്ചത്. പക്ഷെ, പച്ചപ്പും പൂക്കളും ഒരു പുഴക്കരയും എല്ലാമുള്ള ഒരു ചിത്രവും കാണിച്ച് ഒരാള്‍ എന്നൊടു പറഞ്ഞത് ഇങ്ങനെ കളര്‍ഫുള്‍ ആയി വരച്ചു കൂടെ എന്നായിരുന്നു.

അല്ലെങ്കിലും പകിട്ടേറിയ നിറക്കാഴ്ച്ചകളാണല്ലൊ നമുക്കെന്നും പ്രിയം കരം.

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിനിമയ്ക്കൊടുവില്‍ കത്തിപ്പിടിക്കുന്ന ചെരാതിനു മുകളില്‍ എഴുതുന്ന ഈ വരികള്‍ തീര്‍ത്തും ശകതം, പ്രസക്തം.

വിപ്ളവകാരിയുടെ വെളിപാടുകള്‍ കാലത്തിനതീതമാണ്‌.
എത്ര നശിക്കപ്പെട്ടാലും, ആ സത്യത്തിന്റെ അടയാളങ്ങള്‍ അവര്‍ തലമുറക്കായി വെളിപ്പെടുത്തിക്കൊണ്ടിരിക്കും.

9 comments:

അനൂപ് :: anoop said...

പച്ചപ്പും പൂക്കളും ഒരു പുഴക്കരയും എല്ലാമുള്ള ഒരു ചിത്രവും കാണിച്ച് ഒരാള്‍ എന്നൊടു പറഞ്ഞത് ഇങ്ങനെ കളര്‍ഫുള്‍ ആയി വരച്ചു കൂടെ എന്നായിരുന്നു.അല്ലെങ്കിലും പകിട്ടേറിയ നിറക്കാഴ്ച്ചകളാണല്ലൊ നമുക്കെന്നും പ്രിയം കരം.

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിനിമയ്ക്കൊടുവില്‍ കത്തിപ്പിടിക്കുന്ന ചെരാതിനു മുകളില്‍ എഴുതുന്ന വരികള്‍ തീര്‍ത്തും ശകതം, പ്രസക്തം.

വിപ്ളവകാരിയുടെ വെളിപാടുകള്‍ കാലത്തിനതീതമാണ്‌.എത്ര നശിക്കപ്പെട്ടാലും, ആ സത്യത്തിന്റെ അടയാളങ്ങള്‍ അവര്‍ തലമുറക്കായി വെളിപ്പെടുത്തിക്കൊണ്ടിരിക്കും.

vimal said...

viplavam jayikkatte..lalsalam

Arunkumar PT said...

Nice One!!!

Bobby said...

AG kalakki ..Welcome back to blogging ...I will become a regular vositor to Shanim's,manu's and Arangu :-)

I was reading thru anoop ismails blog ...not exactly the blog .a story

http://www.anoopismail.com/ -> "when I write" . No doubt, u will like it ..

അനൂപ് :: anoop said...

@വിമല്‍
ലാല്‍ സലാം സഖാവെ! ഇപ്പൊ ഇങ്ങനെത്തെ പടങ്ങളൊക്കെ വളരെ കുറവല്ലെ! കണ്ടൊ?
@ പീ ടീ
ടാങ്സ്! :)
@ബോബി സാര്‍...
റൊമ്പ നന്‍റി.
ഇസ്മയിലിന്റെ ഞാനും വായിച്ചു!! ഗൊള്ളാം, അവന്‍ ഒരു സംഭവം തന്നെ.
പിന്നെ.. നിനക്കിപ്പൊഴും മലയാളം ഓര്‍മ്മയുണ്ടല്ലെ! :-) കിടു ഒരു ബ്ലോഗ് തുടങ്ങ്..അല്ലെങ്കില്‍ ഒരു കാനഡ വേര്‍ഷന്‍ 'അക്കരെകാഴ്ചകള്‍' തുടങ്ങടെയ്!

Sreedev said...

സത്യസന്ധമായ നിരൂപണം.തലപ്പാവ്‌, വല്ലതെ ഊർജം പകരുന്ന ഒരു സിനിമയാണ്‌.വെടിയേൽക്കുന്നതിനു തൊട്ടൂ മുൻപ്‌ പ്രിഥ്വീരാജ്‌ വിളിക്കുന്ന ആ ഇങ്ക്വിലാബ്‌ സിരകളിൽ ഒരു രക്തപ്രവാഹമുണ്ടാക്കും..ഒരു തരിപ്പ്‌.....

അനൂപ് :: anoop said...
This comment has been removed by the author.
റോബി said...

അനൂപ്, തലപ്പാവു കണ്ടിരുന്നു. ഒരു പോസ്റ്റ് എഴുതി പകുതിയിൽ നിർത്തി.

ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നല്ല, ആ പോലീസുകാരന്റെ മക്കളെ കള്ളനും വേശ്യയുമൊക്കെ ആക്കി അവതരിപ്പിച്ചത്തിൽ വെറുപ്പ് തോന്നി.

ജോസഫ്നെ വെടിവെച്ചു കൊല്ലുന്ന സീനൊകെ കണ്ടപ്പോൾ സംവിധായകനോടു സഹതാപവും തോന്നി.

അനൂപ് :: anoop said...

റോബി, കമന്റിന്‌ നന്ദി. ആസ്വാദനം തികച്ചും വ്യക്തിപരമാണ്, ഇഷ്ടാനിഷ്ടങ്ങളും. എന്റെ അഭിപ്രായത്തില്‍ തലപ്പാവില്‍ സംവിധായകനോട് സഹതാപം തോന്നാന്‍ മാത്രം ഒരു സീനും കണ്ടില്ലിതില്‍. നന്നായി തോന്നിയത് : പ്രമേയം, രാഷ്ട്രീയം പറയുന്നതിലെ വ്യക്തത, നല്ല ഒതുക്കമുള്ള ടൈം ലൈനില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്വിചിംഗ് , ഒടുവില്‍ മുറ്റമടിക്കുമ്പോള്‍ കിട്ടുന്ന ചിരാതുകള്‍ കത്തിപ്പിടിയ്ക്കുന്ന സീന്‍., പള്ളിമണികളിലൂടെ കൊണ്ടുവരുന്ന യെശുവിന്റെ റെഫെറെന്‍സ് ..ഇതൊക്കെയാണ്. മലയാള സിനിമയില്‍, മുഖ്യധാരയില്‍ ഇതൊക്കെ വളരെ വിരളമല്ലേ.

രവീന്ദ്രന്‍ പിള്ളയുടെ മക്കളെ അങ്ങനെയൊക്കെ കാണിയ്ക്കുന്നത്, സമൂഹത്തില്‍ ഇരയാക്കപ്പെട്ടവരെ ഒന്നു ഹൈലൈറ്റ് ചെയ്യാനായിരിയ്ക്കാം, സത്യം തുറന്നു പറയാന്‍ അയാളെ പ്രേരിപ്പിയ്ക്കുന്നത്, തന്റെ മദ്യപാനത്തിലമര്‍ന്നുപോയ ജീവതത്തില്‍ നിന്നും കുലുക്കിയുണര്‍ത്തുന്നത് മകളുടെ ജോലി എന്തണെന്നറിയുന്നതിലെ ആ ഒരു 'ഷോക്ക്' ആണ്.

കുറച്ച് 'ഡ്രമാറ്റിക്' ആണെങ്കിലും വെടി വച്ച് കൊല്ലുന്ന സീനും എനിയ്ക്ക് നന്നായിട്ടാണ്‍ തോന്നിയത്.

കാഴ്ചയില്‍ കുറച്ചധികം സൂക്ഷ്മത ആവശ്യപ്പെടുന്നതായി തോന്നി ഈ സിനിമ. താങ്കളുടെ പോയിന്റ്സ് ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു!