28.8.06

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.
അതൊരു ചെറിയ പുസ്തകം
ഞെട്ടേണ്ട- ഏറിയാല്‍ ഒരു നൂറ്റമ്പത് പേജ് വരുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പണ്ട് പുറത്തിറക്കിയ പ്രൊഫ. എസ്. ശിവദാസ് എഴുതിയ ഒരു കൊച്ചു പുസ്തകം. കൈയില്‍ കിട്ടുന്നത് അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍..കുട്ടികള്‍ക്കുളളതെന്ന് 'മുതിര്ന്നവര്‍' പറയുമ്പോഴും കുത്തിയിരുന്ന് ഒറ്റയിരുപ്പിന് വായിക്കാന്‍ കൊതി തോന്നുന്ന ഒന്ന്. ഒരിക്കലും വായിച്ചു തീര്ക്കാനകാത്ത പ്രകൃതിയെന്ന തുറന്ന പുസ്തകത്തിലേയ്ക് നമ്മെ കൊണ്ടു പോവുന്ന, തനിമയുടെ കാവുകളിലേക്കും പച്ചയുടെ നിറവിലേക്കും ഉള്ള യാത്ര യാണത്. വഴിയില്‍ പൊഴിഞ്ഞ ഇലകളില്‍ നോക്കി കാണാതായ കഴുതയെത്തിരയുന്ന നാടന്‍ യുകതിബോധം അതിലുണ്ട്.
എന്റെ പച്ച ഭ്രാന്ത് തുടങ്ങുന്നതവിടെ..
പക്ഷേ..
ഇവിടെ, ഈ കോണ്‍ക്രീറ്റ് കോട്ടകളിലൊരിടത്തിരുന്ന് സ്വപ്നം കാണുവാന്‍ മാത്രമായി മാറുമോ പച്ചയുടെ നിറവുകള്‍?..
മാങ്ങ വേണ്ട , മാസ്സ മതിയെന്നു ശഠിക്കുന്നത് കാണുമ്പോഴുള്ള ഒരു അങ്കലാപ്പ്..
വായനയിലെ പച്ചയ്കായി എന്തായാലും മറ്റൊരു പോസ്റ്റ്..

21.8.06

തുടക്കം

പെയ്തൊഴിഞ്ഞ മഴയില്‍
നന‍ഞ്ഞു കുതിര്‍ന്ന
മണ്‍ തരികള്‍ക്കിടയിലൂടെ
ഒരു പച്ച കൂടി
മുളപൊട്ടുമ്പോള്‍..
തുടക്കം.