23.5.07

ഇവിടെ മഴ (അകാല്പനികമായി) പെയ്യുന്നു

ഇവിടെ,
ഈ നഗരത്തില്‍ പെയ്യാനിനി മരങ്ങള്‍ നന്നെ കുറവാണ്.
ഒരോ മഴയും ഒരു കുത്തൊഴുക്കും.
അതില്‍ നിറഞ്ഞൊഴുകാന്‍ കുറെ റോഡുകളും,നീണ്ട ട്രാഫിക് ബ്ലോക്കും
പിന്നെ ഡ്രെയ്നേജുകള്‍ക്ക് പരന്നൊഴുകിച്ചെല്ലാന്‍ ഏതെങ്കിലും പൂട്ടിക്കിടക്കുന്ന
മാലിന്യ സംസ്കരണ പ്ലാന്റിന്റെ കിണറോ, അതിനടുത്ത കായലോ.
ആള്‍തിരക്കിരക്കെറുന്ന ചില 'മാളു'കളും, പുറകില്‍ മഴക്കാറ്റില്‍ പറന്ന് പോവുന്ന ടാര്‍പോളിന്‍ മേല്‍ക്കൂരകള്‍ പിടിച്ചുകെട്ടാന്‍ ഓടുന്ന ചേരിയിലെ ഒരു കുടുംബവും.
ഇതിനിടെ ഒരു നൊസ്റ്റാല്‍ജിയാക് വേനല്‍ മഴയുടെ ഡയലോഗ് അടിച്ചാല്‍, വീടെത്താന്‍ വൈകുന്നതിനെ ശപിച്ചിരിക്കുന്ന സഹപ്രവര്‍ത്തക തല്ലിയെന്നുതന്നെ വരാം.
അല്ലെങ്കിലും 'ഒരു മഴയും നനയാത്ത' ഞാന്‍
എന്ത് പറയാന്‍.

4 comments:

അനൂപ് :: anoop said...

ഇപ്പോള്‍ ഒരു നൊസ്റ്റാല്‍ജിയാക് വേനല്‍ മഴയുടെ ഡയലോഗ് അടിച്ചാല്‍, വീടെത്താന്‍ വൈകുന്നതിനെ ശപിച്ചിരിക്കുന്ന സഹപ്രവര്‍ത്തക തല്ലിയെന്നുതന്നെ വരാം.
അല്ലെങ്കിലും 'ഒരു മഴയും നനയാത്ത' ഞാന്‍
എന്ത് പറയാന്‍.

Bobby said...

Aa mazha nee nananjirunnenkil angane enkilum onnu kulicheaney ...

Sreedev said...

പ്രിയപ്പെട്ട അനൂപ്,

മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയ മുതല്‍ അരങ്ങു ശ്രദ്ധിക്കാറുണ്ട്.നല്ല ഭാഷ. ശക്തവും തീവ്രവുമായത്. വളരെ കാലികമായ നിരീക്ഷണങ്ങള്‍ .എന്തുകൊണ്ടാണ് അരങ്ങില്‍ പുതിയ പോസ്റ്റുകള്‍ കാണാത്തത്...? അനൂപ് തീര്‍ച്ചയായും ഇനിയും എഴുതണം.

shinod said...

ഒരുമഴയും നനയാത്ത ഞാന്‍
അതത്രേ ഈ എഴുത്തിന്റെ പ്രയോഗമായി
തോന്നിയത്