16.2.07

ഷ്രോഡിന്ജറുടെ പൂച്ച

ക്വാണ്ടം ഡൈനാമിക്സ് ഞാന്‍ പഠിച്ചിട്ടില്ല.പിന്നെ ഡീകൊഹിറന്സ്;അതു കുറെ കാലം പഠിക്കണം പഠിക്കണം എന്നു പറഞ്ഞു നടന്നൂ - 'ടെയിം'കിട്ടിയില്ല.ആകെ അറിയവുന്നതു ഒരു മാതിരിയൊക്കെ ഗൂഗിള്‍ ചെയ്യാനാണ്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പ്യുവര്‍ സയിന്‍സിലെ താല്പര്യം ഞാന്‍ വിടാതെ കൊണ്ടുപോകാന്‍ ശ്രമിക്കാറുണ്ട്.അന്ഗനെയിരിക്കെയാണ് ഷ്രോഡിന്ജറുടെ പൂച്ചയെപ്പറ്റി ഹിന്ദുവിലെ ഒരു ലേഖനത്തില്‍ വീണ്ടും കണ്ടത്. ഈ വിഖ്യാതനായ ശാസ്ത്രകാരന്റെ ഒരു പരീക്ഷണത്തില്‍ പറയുന്നത് വായിക്കൂ! തികച്ചും സാന്കല്‍പ്പികമായ ഈ പരീക്ഷണത്തില്‍ പുറത്തുനിന്നും അകത്തുനിന്നും interference ഏല്കാത്ത ഒരു സ്റ്റീല്‍ ചേമ്പറില്‍ ഒരു പാവം പൂച്ച ഒരേ സമയം 'ചത്തും' 'ജീവിച്ചും' ഇരിക്കുന്നതായി നമുക്കു തെളിയിക്കാം.മാക്രൊ ലോകത്തിലേക്ക് ക്വാണ്ടം ഡൈനാമിക്സ് കൊണ്ടുവരുമ്പോള്‍ ഉള്ള വൈചിത്രൈങ്ങള്‍!! പക്ഷെ എങ്ങാനും obeserver ഒന്നു നോക്കിയാല്‍ തീര്‍ന്നു.External interference കാരണം ഈ ക്വാണ്ടം സ്റ്റേറ്റ്സ് അട്ടിമറിക്കപ്പെടുന്നു. observer-ന്റെ റോളില്‍ ആവശ്യത്തിലേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നു വിമര്ശിക്കുന്ന മറ്റൊരു കൂട്ടം ശാത്രകാരന്മാരും ഉണ്ട്.
തീര്‍പ്പു കല്‍പ്പിക്കാത്ത കൂട്ടത്തില്‍ ഇതും!