ഇതിവിടെ എഴുതുന്നതിനു പിന്നിലെ ചേതോവികാരം നേരിട്ടാദ്യമേ പറയാം. മലയാള സിനിമയില്‍ കുറെ നാളായി നിലനില്‍ക്കുന്ന പലപല പ്രതിസന്ധികളെക്കുറിച്ചു നമ്മള് കേട്ടു കൊണ്ടിരിക്കുന്നു. നല്ലസിനിമകളെ സ്നേഹിക്കുന്നവര്‍ക്ക്, മലയാളത്തില്‍ നല്ല സിനിമകള്‍ (കൊമെഴ്സ്യല്‍/എന്റെര്‍റ്റൈനെര്‍/ഓഫ് ബീറ്റ് ഉള്‍പ്പെടെ) വന്നു കാണാന്‍ ആഗ്രഹിക്കുന്നവര്ക്കുമെല്ലാം വിഷമുണ്ടാക്കുന്നതാണിതൊക്കെ. എന്തായാലും എന്തൊക്കെയൊ പ്രശ്നങ്ങള്‍ പറഞ്ഞു തീര്ത്തെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ റിലീസ് ചെയ്ത പടങ്ങളില്‍ ഒന്നു കണ്ട് പോയതിന്റെ 'ഷോക്കില്‍' എഴുതുകയാണ്. അലക്സാണ്ടര്‍ ദി ഗ്രേറ്റ് !! കണ്ടപ്പോള്‍ തുങ്ങ്ങ്ങിയ തലവേദന ഇതു പോസ്റ്റുമ്പോളെങ്കിലും അല്പം കുറയും എന്നണെന്റെ പ്രതീക്ഷ. പിന്നെ ഇത്തരം ചിത്രങ്ങള്‍ പ്രോസ്താഹിക്കപ്പെടെരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും.
ഒരു പക്ഷേ ഇതു Rain man മലയാളം പതിപ്പ് ആക്കാനുള്ള ശ്രമമായിരിയ്ക്കാം. അല്ലെങ്കില്‍ ഇതിന്റെ പിന്നിലെ അപാര ക്രിയേറ്റിവ് തലച്ചോറുകള്‍ സ്വയം ചിന്തിച്ചുണ്ടാക്കിയതകാം. എന്തായലും ഒറ്റവാക്കില്‍ 'ദുരന്തം' എന്നൊ 'അക്രമം' എന്നോ പറയാം. മുരളി നാഗവള്ളിയേ പറ്റിയുള്ള പ്രതീക്ഷയൊക്കെ പോയി. മലയാളി പ്രേക്ഷകരെത്തന്നെ മനസ്സില്‍ കണ്ടാണൊ ഇതിലെ സംഭാഷണങ്ങള്‍ എഴുതിയതു എന്നു സംശയിക്കണം! അത്ര അധികം ഇംഗ്ളീഷ് കുത്തി നിറച്ചിരിക്കുന്നു. നടീനടന്മാരെക്കൊണ്ട് എന്തു ചെയ്യിക്കണം എന്നു ഒരു ഉറപ്പില്ലാത്തതുപോലുള്ള കുറെ സീക്വന്‍സ്. മോഹന്‍ലാല്‍ ആണല്ലോ നായകന്, അപ്പൊള്‍ നിഷ്കളങ്കനായ മുഖമുള്ള അതിബുദ്ധിമാനായ കര്‍ണാടിക് സഗീതം പാടുന്ന, ഒരു 20 പേരു വന്നാലും വെറും കയ്യോടെ ഇടിച്ചിടുന്ന - ഇതൊക്കെ മിനിമം വേണ്ട യോഗ്യതകളാണല്ലോ. ചിരിക്കണൊ കരയണൊ എന്നൊരവസ്ഥയാണ് കാണുമ്പൊഴുള്ള ഒരു സ്ഥായീഭാവം.
ചിത്രത്തിന്റെ സങ്കേതിക മികവിനെക്കുറിച്ചൊന്നും പരയാനില്ല.. വെളിച്ചം കൂടിപ്പോയതൊക്കെ ഗള്‍ഫായതു കൊണ്ടായിരിയ്ക്കും...അല്ലെ!! പാട്ടുകള്‍ (?!), സംഗീതം,.. എല്ലാം ചിത്രത്തോടു വളരെയധികം ബ്ലെന്‍ഡ് ചെയ്തു ബോറായിപ്പോകുന്നുണ്ട്.
ഇതിലെവിടെയൊ പരയുന്നുണ്ട് -the difference between sanity and insanity is a thin line - സത്യം. കാഴ്ചക്കാര്‍ ആ thin line -ല്‍ ചുറ്റിത്തിരിയുന്നത് അനുഭവിച്ചറിയാന്‍ ഇതു കാണുക. "Rain man"ല്‍ autism ആയിരുന്നു നായകന്റെ അസുഖം, ഇതില്‍ എന്താണെന്നു പടം മുഴുവനും കണ്ടിട്ടും മനസ്സിലായില്ല, സംവിധായകനോ മറ്റോ പരഞ്ഞു തന്നാല്‍ നന്നായിരുന്നു.
ഭഗവാന്,എഞ്ചല്‍ ജോണ്‍, അലക്സാണ്ടര്‍..
മോഹന്‍ലാല്‍ എന്ന നടനും താരവും തമ്മിലുള്ള ദൂരം വീണ്ടും വീണ്ടും അകലുന്നു. ഇതു പോലുള്ള ചിത്രങ്ങള്‍ കണ്ട് എന്നെപ്പോലുള്ള കുറെപ്പെരുടെ അങ്ങേരോടുള്ള സ്നേഹാദരങ്ങളും കുറഞ്ഞും വരുന്നു.
17 comments:
പണ്ടൊരിയ്ക്കല്‍ മഹാനായ ഒരു അലക്സാണ്ടര്‍ ഇങ്ങനെ പറഞ്ഞെന്ന് ചരിത്രം. "There is nothing impossible to him who will try."
എന്നാല്‍ ഇപ്പറഞ്ഞതു അക്ഷരാര്‍ത്ഥില്‍ പ്രവര്ത്തിക്കുന്നവന് നമ്മുടെ നായകന് അലെക്സ്.
ആനൂപ്,
അതു കാണണോ എന്നു ചെറിയൊരു സംശയത്തിൽ നിൽക്കുകയായിരുന്നു.ഇപ്പോ തീരുമാനമായി...
മലയാള സിനിമയുടെ പ്രതിസന്ധി പരിഹരിച്ചു വരുമ്പോഴേക്കും മലയാള സിനിമ തന്നെ വംശനാശം വന്നു പോയെക്കാം..
അത്രക്കു അർത്ഥശൂന്യമായ ചലച്ചിത്ര ആഭാസങ്ങളാണ് ഇറങ്ങുന്നത്.
ഷാർപ്പ് ആയ നിരൂപണം.
Da ticketinte kaashu thannitu vaachakam adikeda
Tell in public that u are no more his Fan.
Pay for all the tickets...
Delivered mother will not tolerate...
എല്ലാവരും കൂടി മലയാള സിനിമയുടെ ശവപ്പെട്ടിക്ക് അവസാന ആണിയും കൂടി അടിച്ച് കഴിഞ്ഞാല്‍..പിന്നെ സമാധാനമാകും
AG .. This is shocking "Oru Mohanlal chitratinu itu matiri oru review aadyamayayitu from his original fan" But yaa the truth is Lal is not a person from whom we expect such mediocre and insincere efforts. It is very saddening and we are losing our patience.
ho.. santhosham aayedaa! finally ninte vaayil ninnu thanne ithu kettallo!
അളിയാ നീ മോഹന്‍ലാല്‍-നെ മറന്നേക്കു ...പുള്ളി പൊളിഞ്ഞു ...യു ഫോളോ ദി ന്യൂ സ്റ്റാര്‍ ഇന്‍ കേരള .....ഒരു ക്ലൂ തരാം ..ഹി ഈസ് ഫ്രം തൊടുപുഴ .ഇപ്പൊ foreign touril ആണ് !
ട്രെയിലറും പാട്ടും മാത്രം കണ്ടാല്‍ മതിയല്ലോ സിനിമയെക്കുറിച്ച് ഒരു ഏകദേശ ധാരണക്ക്. അത്രയ്ക്ക് മോശം ട്രെയിലര്‍ തന്നെയായിരുന്നു. അപ്പോള്‍ റെയിന്‍ മാന്‍ ആണല്ലേ ആറ്റിക്കുറുക്കി ഒന്നും മനസ്സിലാകാത്ത പാകത്തില്‍ ഇങ്ങനെ ഉണ്ടാക്കിയത്!. പ്രിയദര്‍ശന്റെ ഒരു റിമേക്ക് വരുന്നുണ്ടല്ലോ. മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ബം ബം ബോലെ എന്ന പേരില്‍. എന്താണോ ഇനി അതിന്റെ സ്ഥിതി. നല്ല റിവ്യൂ. പിന്നെ മലയാള സിനിമയുടെ പ്രതിസന്ധി മാറി കടക്കാന്‍ ഒരു പത്തു സംഘടനകള്‍ കൂടി വരേണ്ടിയിരിക്കുന്നു!!!.
കമന്റിട്ട എല്ലാവര്ക്കും നന്ദി.
@ വിനയന്, ബം ബം ബോലെ റെഡിഫ് റിവ്യു കണ്ടില്ലെ? വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നു തോന്നുന്നു. ചില്‍ഡ്രെന്‍ ഓഫ് ഹെവന്‍ മനോഹരമായ ഒരു അനുഭവം ആയിരുന്നു. എനിയ്ക്ക് തോന്നുന്നത് ഇന്‍ഡ്യന്‍ മുഖ്യധാരയിലേയ്ക്കു അഡാപ്റ്റ് ചെയ്യുമ്പോള്‍ പല സിനിമകളും ഒരു ശബ്ദരേഖയ്ക്കു പിക്ചര്‍ ചേര്‍ത്തതുപോലെ - 'സംഭാഷണ പ്രധാനം' ആക്കുന്നു എന്നാണ്. എന്തായാലും കണ്ടു നോക്കണം.
പ്രിയദര്‍ശന്റെ ചില സിനിമകള്‍ റിമേക്ക് വന്നപ്പോള്‍ നന്നായി വന്നു. ചിലത് വളരെ മോശവും. റെഡിഫ് റിവ്യൂ വായിച്ചു. പ്രതീക്ഷിച്ച പോലെ...."മുഖ്യധാരയിലേയ്ക്കു അഡാപ്റ്റ് ചെയ്യുമ്പോള്‍ പല സിനിമകളും ഒരു ശബ്ദരേഖയ്ക്കു പിക്ചര്‍ ചേര്‍ത്തതുപോലെ"...അത് ശരിയാണ്. എനിക്കും അങ്ങനെയാണ് തോന്നിയിട്ടുള്ളത്. എന്തായാലും ഞാന്‍ കാണാന്‍ സാധ്യതയില്ല.
അനൂപ്, വിനയൻ,
ചിൽഡ്രൻ ഓഫ് ഹെവൻ- നു പ്രിയദർശൻ റീമേക് എടുക്കുന്നു എന്ന വാർത്ത കേട്ട ഉടനെ , കോടതിയിൽ പോയി ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്താലോ എന്നു ആലോചിച്ചതാണ് ഞാൻ..!
പ്രിയൻ എന്തൊക്കെ സാഹസങ്ങൾ കാണിച്ചാലും മജീദി പകർന്നു നൽകിയ ആ ഒരു ഫീൽ കിട്ടുമോ എന്നു സംശയമാണ്. അത്രക്കു ഹൃദയസ്പർശിയായിരുന്നു ആ സിനിമ.
കച്ചവട സിനിമയുടെ കോമ്പ്രമൈസുകൾക്കു വഴങ്ങാത്തത്താണ് മജീദിയുടെ ഏറ്റവും വലിയ വിജയം. അത്രയും ക്ലീൻ ആയി പ്രിയൻ ഒരിക്കലും എടുക്കുമെന്നു തോന്നുന്നില്ല. എന്തെങ്കിലുമൊക്കെ അനാവശ്യമായത് കുത്തിക്കയറ്റാനാണ് സാധ്യത.
മജീദ് മജീദിയുടെ children of heaven പ്രിയദര്ശന്എടുക്കുന്നുണ്ടെന്നു ശ്രീദേവ് പറഞ്ഞത് ഞെട്ടലോടെയാണ് അറിഞ്ഞത്.പ്രിയദര്ശന് അത് നശിപ്പിച്ചെടുക്കും എന്നുറപ്പ്..ഈശ്വരാ
..അടിക്കാന്‍ കഴിവുള്ള വന്റെ കയ്യില്‍ അങ്ങ് വടി കൊടുക്കുന്നെ യില്ലല്ലോ..
വളരെ അര്‍ത്ഥപൂര്‍ണ്ണമായ നിരൂപണം..
ജാലകത്തില്‍ ഇട്ടാല്‍ കൂടുതല്‍ പേര് വായിക്കും..ആശംസകള്‍
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Post a Comment