ഈ ലക്കം (2010 ഡിസംബര്‍ 26, ലക്കം 42) മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു പ്രത്യേകപതിപ്പാണ്, എന്റോസള്‍ഫാന്‍ ദുരന്തമേഖലയില്‍ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍ നടത്തിയ യാത്രകളുടെ ഒരു ഫോട്ടോ ഫീച്ചര്‍. ഇതിലെ വിവരണങ്ങള്‍,ചിത്രങ്ങള്‍ തീര്‍ച്ചയായും വായിക്കപ്പെടേണ്ടതാണ്. ഈ ബ്ലോഗ് പോസ്റ്റിന്റെ റ്റൈറ്റിലിലെ വാക്കുകള്‍ ഇതിലെ പലതിലും നിന്നും കടം കൊണ്ടതും.
മാതൃഭൂമിയുടെ മറ്റു നിലപാടുകളെന്തൊക്കെയായാലും പ്ലാചിമട പ്രശ്നത്തിലും എന്റോസള്‍ഫാന്‍ പ്രശ്നത്തിലും അവര്‍ സ്വീകരിച്ച നിലപാട് ധീരമാണ്. വെറുമരു സിംബോളിക് പ്രതിഷേധങ്ങള്‍ക്കപ്പുറത്തേയ്ക്ക്, യഥാര്‍ത്ഥവും ക്രിയാത്മകവുമായ പ്രശ്നപരിഹാരത്തിന് ഇങ്ങനെയുള്ള മാധ്യമ നിലപാടുകള്‍ സഹായിക്കട്ടെ. കെ വി തോമസ് ഇതു വായിക്കുമോ എന്തോ. മധുരാജിനെപ്പോലെ ഫോട്ടോകളുടെ 'റിയല്‍ പവര്‍'ഉപയോഗിക്കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍. ഈ ബ്ലോഗ് മധുരാജിന്റെയാണെന്നു തോന്നുന്നു.
പെട്ടെന്നോര്‍മ വരുന്നത് മുന്‍പൊരിക്കല്‍ കണ്ട റയന്‍ ലോബോവിന്റെ ഫോട്ടോകളാണ്, അത് പ്രസന്റ് ചെയ്ത് ഒരു TED talk ആണ്. അതുപോലുള്ള കുറെച്ചൊക്കെ corporate sponsored ആയ പ്ലാറ്റ്ഫോര്‍മുകളില്‍ ഇങ്ങനെ എന്റോസള്‍ഫാന്‍ ദുരന്തം പോലുള്ള ഒരു ഫീച്ചര്‍ വരുമോ, എന്തൊ.
25.12.10
2.10.10
പ്രാഞ്ച്യേട്ടന്‍.. ഒരു കുറിപ്പ്
പ്രാഞ്ച്യേട്ടന്‍ & the saint കണ്ടു. നല്ല തൃശൂര്‍ മൂഡ്, കുറേ ചിരിപ്പിയ്ക്കുന്ന നീനുകളും സംഭാഷണങ്ങളും നന്നായിതോന്നി.അവാര്‍ഡ് കിട്ടനുള്ള കളികളൊക്കെ എതോ ഒരു വി കെ എന്‍ കഥയെ ഓര്‍മിപ്പിച്ചു, അങ്ങനെ ഒരു കഥ ആയിരുന്നെങ്കില്‍ എന്നു കൊതിപ്പിച്ചു. ഒരു നല്ല സറ്റയര്‍ ആക്കിയെടുക്കാമായിരുന്നെങ്കിലും നായകനെ മഹാനാക്കാന്‍ അവസാനം ചില സ്ഥിരം ചേരുവകളിലേയ്ക്ക് മടങ്ങിപ്പോവുന്നു.ഒരു കാരിക്കേച്ചറില്‍ ഇടയ്കിടെ ഇങ്ങനെ അനാട്ടമി റൂള്‍സ് നോക്കേണ്ടതുണ്ടോ.
'അപ്പുണ്ണി' ഒക്കെ പോലൊരു സിനിമ (അതോ മൂവിയൊ ) ഇനി ഉണ്ടാവുമോ ഏന്തോ?
എന്തായാലും രഞ്ജിത്തിന്റെ സഭാഷണ പ്രധാനമായ രീതിയില്‍ വീണ്ടും ഒന്ന് - വൃത്തി കെട്ട കോമഡികള്‍ കുത്തി നിറയ്കാതെ ഒരു കളറ് പടം! കാലികമായ ചില വിഷയങ്ങള്‍ വെറുതെ മിക്സ് ചെയ്യുന്നുമുണ്ട്, ഒരു ഗ്രിപ്പ് കിട്ടുമല്ലോ. : -) പ്രാഞ്ചി vs പുണ്യാളന്‍ - രസികന്‍ സഭാഷണങ്ങള്‍ - ഈ ശൈലിയുടെ ഉപയോഗം വച്ചു നോക്കിയാല്‍ 'ലഗെ രഹോ മുന്നാഭായ്' ഒരു പാട് നന്നായി എന്നു തോന്നുന്നു, ഒരു താരതമ്യം ശരിയുമല്ല.
പിന്നെ ഈയിടെ കണ്ടത് ശിക്കാര്‍ - സാങ്കേതിക മികവുണ്ടെങ്കിലും തിരക്കഥയിലെ കുറവുകള്‍ ഒരു കല്ലു കടിയായി. അങ്ങനെ ഒക്കെ നോക്കുമ്പോള്‍ പ്രാഞ്ച്യേട്ടന്‍ & the saint ഒരു നല്ല പടം തന്നെ.

31.7.10
അല്‍ അമീനും വിഷ്ണുമായയും സുഹൃത്തുക്കളാണ്
സ്നേഹതീരത്തെ കാഴ്ചകളില്‍ ഒരെണ്ണം ഇവിടെ.
എന്തുകൊണ്ടൊ ആദ്യത്തെ കാഴ്ചയില്‍ തന്നെ ഒരു പോസ്റ്റാന്‍ തോന്നിയ ഒന്നാണിത്. ഒരു പക്ഷെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നെങ്കില്‍ ഇതിങ്ങനെ പോസ്റ്റാക്കാന്‍ മാത്രം പ്രസക്തമാവില്ലായിരുന്നേനെ എന്നു തോന്നുന്നു.

10.7.10
നാലാം നിറം
ആദ്യം യുറീക്കയിലോ മറ്റോ വായിച്ച് ഒരു 'പിന്‍ ഹോള്‍' ക്യാമറ, പിന്നെ പ്രൊജെക്റ്റര്‍ മോഡല്‍ ഉണ്ടാക്കാനെന്നും പറഞ്ഞ് വാങ്ങിച്ച ഒരു 8.5 ബൈ-കോണ്‍വെക്സ് ലെന്‍സും വച്ച് ഒരു സ്വന്തം 'ക്യാമറ ഒബ്സ്ക്യൂറ'. ഇതൊക്കെയായിരുന്നു കുട്ടിക്കാലത്തെ ക്യാമറക്കളികള്‍. പിന്നെ ഒരു കൊഡാക്ക് കെബി 10, ഇപ്പൊ ഒരു ചെറിയ പോയിന്റ് & ഷൂട്ട് നിക്കൊണ്‍. ഡിജിറ്റലായതോടെ കാര്യങ്ങളൊക്കെ എളുപ്പവും. ബ്ലോഗുലകത്തിലാണെങ്കില്‍ കാക്കത്തൊള്ളായിരം ഫോട്ടോ ബ്ലോഗുകളുമുണ്ട്. എന്നാലും എന്റെ വക കൂടി ഇരിക്കട്ടെ ഒന്ന്.
ലിങ്ക് ഇവിടെ: http://fourthcolour.blogspot.com/
പച്ചയാണെന്റെ പ്രിസം. കണ്ടറിയുന്ന കൂട്ടത്തില്‍ ആദ്യമുടക്കിയതും പച്ചതന്നെയാവും.
സൂര്യരശ്മി പിളര്‍ത്തി വിടുമ്പോള്‍ വേവ്-ലെങ്തിലെ നാലാമൂഴം. ഓവറായൊ? എന്തായാലും പച്ച.

23.5.10
വലയിറക്കം
11.5.10
മലയാള സിനിമയും അലക്സാണ്ടറുടെ അതിക്രമങ്ങളും
ഇതിവിടെ എഴുതുന്നതിനു പിന്നിലെ ചേതോവികാരം നേരിട്ടാദ്യമേ പറയാം. മലയാള സിനിമയില്‍ കുറെ നാളായി നിലനില്ക്കുന്ന പലപല പ്രതിസന്ധികളെക്കുറിച്ചു നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നു. നല്ലസിനിമകളെ സ്നേഹിക്കുന്നവര്ക്ക്, മലയാളത്തില്‍ നല്ല സിനിമകള്‍ (കൊമെഴ്സ്യല്‍/എന്റെര്റ്റൈനെര്‍/ഓഫ് ബീറ്റ് ഉള്പ്പെടെ) വന്നു കാണാന്‍ ആഗ്രഹിക്കുന്നവര്ക്കുമെല്ലാം വിഷമുണ്ടാക്കുന്നതാണിതൊക്കെ. എന്തായാലും എന്തൊക്കെയൊ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ റിലീസ് ചെയ്ത പടങ്ങളില്‍ ഒന്നു കണ്ട് പോയതിന്റെ 'ഷോക്കില്‍' എഴുതുകയാണ്. അലക്സാണ്ടര്‍ ദി ഗ്രേറ്റ് !! കണ്ടപ്പോള്‍ തുങ്ങ്ങ്ങിയ തലവേദന ഇതു പോസ്റ്റുമ്പോളെങ്കിലും അല്‍പം കുറയും എന്നണെന്റെ പ്രതീക്ഷ. പിന്നെ ഇത്തരം ചിത്രങ്ങള്‍ പ്രോസ്താഹിക്കപ്പെടെരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും.
ഒരു പക്ഷേ ഇതു Rain man മലയാളം പതിപ്പ് ആക്കാനുള്ള ശ്രമമായിരിയ്ക്കാം. അല്ലെങ്കില്‍ ഇതിന്റെ പിന്നിലെ അപാര ക്രിയേറ്റിവ് തലച്ചോറുകള്‍ സ്വയം ചിന്തിച്ചുണ്ടാക്കിയതകാം. എന്തായലും ഒറ്റവാക്കില്‍ 'ദുരന്തം' എന്നൊ 'അക്രമം' എന്നോ പറയാം. മുരളി നാഗവള്ളിയേ പറ്റിയുള്ള പ്രതീക്ഷയൊക്കെ പോയി. മലയാളി പ്രേക്ഷകരെത്തന്നെ മനസ്സില്‍ കണ്ടാണൊ ഇതിലെ സംഭാഷണങ്ങള്‍ എഴുതിയതു എന്നു സംശയിക്കണം! അത്ര അധികം ഇംഗ്ളീഷ് കുത്തി നിറച്ചിരിക്കുന്നു. നടീനടന്മാരെക്കൊണ്ട് എന്തു ചെയ്യിക്കണം എന്നു ഒരു ഉറപ്പില്ലാത്തതുപോലുള്ള കുറെ സീക്വന്സ്. മോഹന്‍ലാല്‍ ആണല്ലോ നായകന്‍, അപ്പൊള്‍ നിഷ്കളങ്കനായ മുഖമുള്ള അതിബുദ്ധിമാനായ കര്‍ണാടിക് സഗീതം പാടുന്ന, ഒരു 20 പേരു വന്നാലും വെറും കയ്യോടെ ഇടിച്ചിടുന്ന - ഇതൊക്കെ മിനിമം വേണ്ട യോഗ്യതകളാണല്ലോ. ചിരിക്കണൊ കരയണൊ എന്നൊരവസ്ഥയാണ് കാണുമ്പൊഴുള്ള ഒരു സ്ഥായീഭാവം.
ചിത്രത്തിന്റെ സങ്കേതിക മികവിനെക്കുറിച്ചൊന്നും പരയാനില്ല.. വെളിച്ചം കൂടിപ്പോയതൊക്കെ ഗള്‍ഫായതു കൊണ്ടായിരിയ്ക്കും...അല്ലെ!! പാട്ടുകള്‍ (?!), സംഗീതം,.. എല്ലാം ചിത്രത്തോടു വളരെയധികം ബ്ലെന്‍ഡ് ചെയ്തു ബോറായിപ്പോകുന്നുണ്ട്.
ഇതിലെവിടെയൊ പരയുന്നുണ്ട് -the difference between sanity and insanity is a thin line - സത്യം. കാഴ്ചക്കാര്‍ ആ thin line -ല്‍ ചുറ്റിത്തിരിയുന്നത് അനുഭവിച്ചറിയാന്‍ ഇതു കാണുക. "Rain man"ല്‍ autism ആയിരുന്നു നായകന്റെ അസുഖം, ഇതില്‍ എന്താണെന്നു പടം മുഴുവനും കണ്ടിട്ടും മനസ്സിലായില്ല, സംവിധായകനോ മറ്റോ പരഞ്ഞു തന്നാല്‍ നന്നായിരുന്നു.
ഭഗവാന്,എഞ്ചല്‍ ജോണ്, അലക്സാണ്ടര്‍..
മോഹന്‍ലാല്‍ എന്ന നടനും താരവും തമ്മിലുള്ള ദൂരം വീണ്ടും വീണ്ടും അകലുന്നു. ഇതു പോലുള്ള ചിത്രങ്ങള്‍ കണ്ട് എന്നെപ്പോലുള്ള കുറെപ്പെരുടെ അങ്ങേരോടുള്ള സ്നേഹാദരങ്ങളും കുറഞ്ഞും വരുന്നു.

Labels:
അലക്സാണ്ടര്‍ ദി ഗ്രേറ്റ്,
മോഹന്‍ലാല്‍,
സിനിമ
Subscribe to:
Posts (Atom)