ആദ്യം യുറീക്കയിലോ മറ്റോ വായിച്ച് ഒരു 'പിന്‍ ഹോള്‍' ക്യാമറ, പിന്നെ പ്രൊജെക്റ്റര്‍ മോഡല്‍ ഉണ്ടാക്കാനെന്നും പറഞ്ഞ് വാങ്ങിച്ച ഒരു 8.5 ബൈ-കോണ്‍വെക്സ് ലെന്‍സും വച്ച് ഒരു സ്വന്തം 'ക്യാമറ ഒബ്സ്ക്യൂറ'. ഇതൊക്കെയായിരുന്നു കുട്ടിക്കാലത്തെ ക്യാമറക്കളികള്‍. പിന്നെ ഒരു കൊഡാക്ക് കെബി 10, ഇപ്പൊ ഒരു ചെറിയ പോയിന്റ് & ഷൂട്ട് നിക്കൊണ്‍. ഡിജിറ്റലായതോടെ കാര്യങ്ങളൊക്കെ എളുപ്പവും. ബ്ലോഗുലകത്തിലാണെങ്കില്‍ കാക്കത്തൊള്ളായിരം ഫോട്ടോ ബ്ലോഗുകളുമുണ്ട്. എന്നാലും എന്റെ വക കൂടി ഇരിക്കട്ടെ ഒന്ന്.
ലിങ്ക് ഇവിടെ: http://fourthcolour.blogspot.com/
പച്ചയാണെന്റെ പ്രിസം. കണ്ടറിയുന്ന കൂട്ടത്തില്‍ ആദ്യമുടക്കിയതും പച്ചതന്നെയാവും.
സൂര്യരശ്മി പിളര്‍ത്തി വിടുമ്പോള്‍ വേവ്-ലെങ്തിലെ നാലാമൂഴം. ഓവറായൊ? എന്തായാലും പച്ച.
5 comments:
പുതിയ ബ്ലോഗിന് ആശംസകൾ
സംശംയം എന്താ... ഓവര്‍ ആക്കി
എന്തായാലും ആശംസകള്‍!
- ഞാന്‍
പിസ്സ്: ടാഗ് ലൈനില്‍ ഒരു ജി കൂടിയോ?
"പച്ചയാണെന്റെ പ്രിസം. കണ്ടറിയുന്ന കൂട്ടത്തില്‍ ആദ്യമുടക്കിയതും പച്ചതന്നെയാവും.
സൂര്യരശ്മി പിളര്‍ത്തി വിടുമ്പോള്‍ വേവ്-ലെങ്തിലെ നാലാമൂഴം. ഓവറായൊ? എന്തായാലും പച്ച. "
ഇത് വളരെ ഓവര്‍ ആയി പോയി.
എന്നാലും ചിത്ര ബ്ലോഗ് ആയതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു.
പുതിയ ബ്ലോഗിന് ആശംസകൾ!!!
-വിഷ്ണു
കമന്റുകള്ക്കും ആശംസകള്ക്കും നന്ദി.
@ബിനു, കൂടുതലുള്ള ജി ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്.
@വിഷ്ണു, കുറച്ചൊക്കെ ഓവര്‍ ആയിലെങ്കില്‍ പിന്നെന്താണൊരു രസം. ചുമ്മാ കിടക്കെട്ടെ.
Post a Comment