ഇത് ഒരു കൃത്യമായ സിനിമ റിവ്യു / നിരൂപണം ഒന്നും അല്ല - എങ്കിലും സിനിമയെക്കുറിച്ചു തന്നെ വീണ്ടും. അല്പം നിലവാരമുള്ള പടങ്ങള്‍ കാണാന്‍ ആഗ്രഹമുള്ള ഒരു പാവം സാധാരണ പ്രേക്ഷകനാണ് ഞാന്‍.
രണ്ടു ചിത്രങ്ങളെപ്പറ്റി - (1) സാഗര്‍ എലിയാസ് ജാക്കി റീലോഡെഡ് (2) 2 ഹരിഹര്‍ നഗര്‍ - തുടര്‍ച്ചയായി ബ്ലോഗുകളിലും മറ്റും കണ്ടു വന്നിരുന്നതും വായിച്ചതുമായി ഒരു തരത്തിലും യോജിയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ് വൈകിയാണെങ്കില്‍ക്കൂടി ഞാനിതിവിടെ പോസ്റ്റുന്നത്. ചിത്രവിശേഷം പോലുള്ള പോപുലര്‍ ബ്ലോഗുകള്‍ വായിച്ചാല്‍, പ്രത്യേകിച്ച് റേറ്റിംഗ് നല്‍കിയത് - എന്നെ വളരെ അദ്ഭുതപ്പെടുത്തുന്നു. ഈ രണ്ടു ചിത്രങ്ങളും കണ്ടിട്ടു വേണമല്ലൊ എന്തെങ്കിലും പറയാന്‍! ഇതില്‍ 2 ഹരിഹര്‍ നഗര്‍ ഞാന്‍ കണ്ടതു കുറച്ചു മുമ്പാണ്.
ഭാവന അവതരിപ്പിയ്ക്കുന്ന ജെര്‍ണലിസ്റ്റ് - അവരുടെ ജാക്കിയോടുള്ള ആരാധന പ്രണയം ആയി മാറുന്ന ഗാനരാംഗം പോലെയുള്ള ചില കല്ലുകടികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, രണ്ടാം ഭാഗം അല്ലെന്നും ഇരുപതാം നൂറ്റാണ്ടില്‍ നിന്നും ഇന്‍സ്പയേര്‍ഡ് ആയി അതിലെ ചില കഥാപാത്രങ്ങളെ ചെറിയ മാറ്റങ്ങളോടെ പുതിയ രീതിയില്‍ അവതരിപ്പിച്ചത് വളരെ 'ബ്രില്യന്റ്' ആയിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. മലയാളത്തിലെ മിക്ക 'ആക്ഷന്‍' (? അതിനേക്കള്‍ ഡയലോഗടി പടങ്ങള്‍ എന്നു വേണം പറയാന്‍) പടങ്ങളെ അപേക്ഷിച്ച് സാങ്കേതികമായും കലാപരമായും തീര്‍ച്ചയായും മികച്ചു നില്ക്കുന്ന ഒരു കൊമെഴ്സ്യല്‍ സിനിമയാണ് സാഗര്‍ എലിയാസ് ജാക്കി. എടുത്തുപറയത്തക്കതായി അതിന്റെ ക്യാമറയും എഡിറ്റിംഗും ബാക്ക് ഗ്രൌണ്ട് മ്യുസിക്കും, പിന്നെ മിതമായി വാചാലമല്ലാത്ത ശക്തമായി ഡെലിവര്‍ ചെയ്ത സംഭാഷണങ്ങളും. അമല്‍ നീരദ് ശെരിക്കും അഭിനന്ദനം അര്‍ഹിയ്ക്കുന്നു.
എന്നാല്‍ 2 ഹരിഹര്‍ നഗര്‍ - എന്റെ ദൈവമെ!! എടുത്ത് പറയാന്‍ ഒന്നും ഇല്ലാത്ത ഒരു ചിത്രം പഴയ ഒരു സൂപ്പര്‍ ഹിറ്റിന്റെ പിന്‍ബലത്തില്‍ നന്നായി മാര്‍കെറ്റ് ചെയ്തു വിജയിപ്പിച്ച് വളരെ മനോഹരമായി ഒന്നാം ഭാഗമായ 'ഇന്‍ ഹരിഹര്‍ നഗര്‍' ലെ ഊഷ്മളമായ സുഹൃദ്ബന്ധമെന്ന പ്രധാന ആശയത്തെ കൊന്നു കൊലവിളിച്ചിരിയ്ക്കുന്നു.
നിറം കെട്ട കുറെ തമാശകളും, പിന്നെ കുത്തിതിരുകിയ കുറെ കഥാപാത്രങ്ങളും (സലിംകുമാര്‍, അറ്റ്ലസ് രാമചന്ദ്രന്)..പിന്നെ സ്ഥിരം പാറ്റേണില്‍ ചുറ്റിമെനഞ്ഞെടുത്ത കുറെ സീനുകളും നാടകീയതയും. ലാലിന്റെ മാര്‍കെറ്റിംഗ് സമ്മതിക്കണം...എന്നാലും ഇനിയൊരു അങ്കത്തിനൊരിക്കലും ബാല്യമില്ലാത്ത വിധം നമ്മുടെ കഥാനായകന്മാരെ വധിച്ചൊരു വഴിക്കാക്കിയില്ലെ!! - മുകേഷിന്റെ മഹാദേവന് ക്ലാസെടുക്കൊന്നതുപോലെ - ഒരാന കുത്താന്‍ വരുമ്പോള്‍ ശെരിക്കും എന്തു ചെയ്യും?? അതിന്റെ ചങ്ങലയ്ക്കാണെങ്കില്‍ ഭ്രാന്തും.
ലാളിത്യമുള്ള ഒരു തീം നല്ലൊരു തിരക്കഥയുടെ പിന്‍ബലത്തില്‍, ദൃശ്യങ്ങളുടെ ചാരുതയെയൊ സാങ്കേതികത മികവിനെക്കാളോ ഉപരിയായി ഉപയോഗിച്ചു ഒരു ചെറിയ ബഡ്ജെറ്റിലാണെങ്കില്‍ക്കൂടി അവതരിപ്പിയ്ക്കുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. എങ്കിലും സാങ്കേതികമായി മുന്നില്‍ നില്ക്കുന്ന സിനിമകള്‍, നല്ല വിഷ്വല്‍ ഇംപാക്റ്റ് ഉണ്ടാക്കുന്നവ കൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
ചുരുങ്ങിയ പക്ഷം അതിനെ തേജോവധം ചെയ്യാതിരിയ്ക്കാനെങ്കിലും നമ്മള് ശ്രദ്ധിയ്ക്കണം.
സിനിമ എന്നാല്‍ കഥ മാത്രമൊ, കഥ പറയാനുള്ള ഒരു മാധ്യമമോ മാത്രമല്ല എന്നും അതിന് ചലിക്കുന്ന ദൃശ്യങ്ങളുടേതായ ഒരു ഭാഷയും വ്യാകരണവും ഉണ്ടെന്നും നമ്മള് വീണ്ടും ഓര്‍ക്കേണ്ടതുണ്ട്. കഥയൊ കഥയില്ലായ്മയൊ എന്നതിനേക്കാള്‍ ഒരു 'കണ്ടെന്റ് ' എത്രത്തോളും ശക്തമായി, സ്വാഭാവികമായി ആവിഷ്കരിക്കപ്പെടുന്നു എന്നതും എനിയ്ക്ക് പ്രധാനമായി തോന്നുന്നു.
ഈ 'കണ്ടെന്റ്' നന്നാവുമ്പോള്‍, ആ സിനിമ മറ്റൊരു തലത്തിലേയ്ക്ക് ഉയരുന്നു, അങ്ങനെയുള്ളവയാണെങ്കില്‍ 'കണ്ടെന്റും' 'ട്രീറ്റ് മെന്റും' ഒത്തിണങ്ങിയവ വളരെ വിരളവും.
വളരെ വിശാലമായ ഈ മാര്‍ക്കറ്റില്‍, വളരെ വലിയ ബഡ്ജറ്റില്‍ എടുക്കുന്ന മറ്റു ഭാഷാ ചിത്രങ്ങള്‍, ഹോളിവുഡ് സിനിമകള്‍ തുടങ്ങി സിനിമാകാഴ്ചകളുടെ വൈവിധ്യം മുന്പത്തേക്കാളേറെ വിപുലമായ ഇക്കാലത്ത് തീര്‍ച്ചയായും മലയാള സിനിമ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്.
അതു കൊണ്ട്, അമല്‍ നീരദ് - താങ്കള്‍ക്ക് വീണ്ടും അഭിവാദ്യങ്ങള്‍!
13 comments:
അല്പം നിലവാരമുള്ള പടങ്ങള്‍ കാണാന്‍ ആഗ്രഹമുള്ള ഒരു പാവം സാധാരണ പ്രേക്ഷകനാണ് ഞാന്‍. രണ്ടു ചിത്രങ്ങളെപ്പറ്റി - (1) സാഗര്‍ എലിയാസ് ജാക്കി റീലോഡെഡ് (2) 2 ഹരിഹര്‍ നഗര്‍ - തുടര്‍ച്ചയായി ബ്ലോഗുകളിലും മറ്റും കണ്ടു വന്നിരുന്നതും വായിച്ചതുമായി ഒരു തരത്തിലും യോജിയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ് വൈകിയാണെങ്കില്‍ക്കൂടി ഞാനിതിവിടെ പോസ്റ്റുന്നത്. ചിത്രവിശേഷം പോലുള്ള പോപുലര്‍ ബ്ലോഗുകള്‍ വായിച്ചാല്‍, പ്രത്യേകിച്ച് റേറ്റിംഗ് നല്‍കിയത് - എന്നെ വളരെ അദ്ഭുതപ്പെടുത്തുന്നു. ഈ രണ്ടു ചിത്രങ്ങളും കണ്ടിട്ടു വേണമല്ലൊ എന്തെങ്കിലും പറയാന്‍! ഇതില്‍ 2 ഹരിഹര്‍ നഗര്‍ ഞാന്‍ കണ്ടതു കുറച്ചു മുമ്പാണ്...
അങ്ങനെ കണ്ടു ചൂടാറും മുന്‍പ് ഒരു പോസ്റ്റ്.
സാഗര്‍ ഏലിയാസ്(അലിയാസ്) ജാക്കി: ഇന്റര്‍വല്‍ വരെ കഥയൊന്നും പറഞ്ഞു തുടങ്ങിയില്ല എങ്കിലും അതു വരെ കണ്ടിരിക്കാം. ഇതില്‍ കലമേന്മയില്ല എന്നു പറയാനൊക്കില്ല. പക്ഷേ കഥാമേന്മയില്ല.
ടു ഹരിഹര്‍ നഗര്‍: ആദ്യത്തെക്കുറച്ച് സീനുകള്‍, കൃത്യമായി പറഞ്ഞാല്‍ മായ വരുന്നത് വരെ ബോറാണു. എനിക്ക് തോന്നുന്നത് അവിടെയൊക്കെ ഇന്‍ ഹരിഹര്‍ നഗര്‍ ആക്കാനുള്ള വിഫല ശ്രമം നടത്തി എന്നാണു. ചിത്രം നന്നായി അവസാനിപ്പിച്ചിട്ടുമുണ്ട്. ഒരു കാര്യം അതില്‍ വില്ലനായി വരുന്ന (ഇനിയും കാണാത്തവര്‍ക്ക് സസ്പെന്‍സ് കളയാതിരിക്കാന്‍ പേരു പറയുന്നില്ല) ആന്‍ഡ്രൂസിന്റെ സമ്പാദ്യം അടിച്ചുമാറ്റാന്‍ തോന്നിപ്പിച്ച കാരണം ശക്തമായി തോന്നിയില്ല.
പിന്നെ മാര്‍ക്കറ്റിങ്ങ്, അതു രണ്ടു പേരും നടത്തിയത് പഴയ പ്രതാപം വെച്ചു തന്നെയാണൂ എന്നതില്‍ യാതൊരു സംശയവുമില്ല.
kollam njan abiprayathodu yogikunnu
SAJ reloaded...enthaanu kadha...veruthe style/heroism kaanikkan vendi edutha oru padam enna abhipraayam aanu enikku....slowmotionil ulla nadappum, stylil thala angottum ingottum vettikkunathum maatram ulla oru below average padam....irupathaam nootandile SAJ yude vila angu poyi kitti....
Inhariharnagar 2- jagadeesh nannayittundu...jagadeeshinte kurachu thamaashakal ozhichaal onnum thanne illatha oru average padam..valare expectations aayittu irunnu kanda padam aanu...but...
ലാലേട്ടനാണ് ഇന്‍ ഹരിഹര്‍ നഗറില്‍ അഭിനയിച്ചിരുന്നതെങ്കില്‍ പടം സൂപ്പര്‍ ഡ്യൂപ്പര്‍ ആയേനെ....
• “അപേക്ഷിച്ച് സാങ്കേതികമായും കലാപരമായും തീര്‍ച്ചയായും...” - കലാപരമായും എന്നു പറയുമ്പോള്‍? ഒരു സൂപ്പര്‍സ്റ്റാര്‍ സ്ലൈഡ് ഷോയാണ് തന്റെ കല എന്നു സംവിധായകന് പറഞ്ഞാല്‍ പിന്നെ ഒന്നും പറയുവാനില്ല!
• 2 ഹരിഹര്‍നഗര്‍ ആദ്യത്തേതിന്റെ തുടര്‍ച്ചയാണ് എന്നതു തന്നെയാണ് അതിന്റെ ഏറ്റവും വലിയ പരാധീനത. ആ സിനിമയുമായി ബന്ധിപ്പിച്ചുമാത്രമേ രണ്ടാം ഭാഗം ആലോചിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ നാലുപേരേ മാത്രം പെറുക്കിയെടുത്ത് (ഇന്‍സ്പേഡ് ആയി) പുതിയൊരു കഥ മെനഞ്ഞിരുന്നെങ്കില് ഇത്രയും ലാലിന് ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. തമാശകള്‍ ചിരിപ്പിക്കുകയും ചെയ്തു.
ചുരുക്കത്തില്‍ പ്രതീക്ഷകള്‍ക്കൊത്തുയരുവാന്‍ ‘2 ഹരിഹര്‍നഗറി’നു കഴിഞ്ഞപ്പോള്‍, ‘സാഗര്‍ ഏലിയാസ് ജാക്കി’ പാടെ നിരാശപ്പെടുത്തി. വെറുതേ മോഹന്‍ലാലിനേയും കുറേ വിഷ്വല്‍ ഗിമ്മിക്കുകളും മാത്രം കാണിച്ചാല്‍ വിഷ്വല്‍ ഇംപാക്ട് ഉണ്ടാവുകയില്ല. ഇനി ഉണ്ടായാല്‍ തന്നെ, ആ വിഷ്വല്‍ ഇംപാക്ട് കൊണ്ട് പ്രത്യേകിച്ചൊന്നും കണ്‍വേ ചെയ്യുവാനില്ലെങ്കില് അതുകൊണ്ടു കാര്യമില്ലല്ലോ! ട്രീറ്റ്മെന്റിന്റെ കാര്യമെടുത്താല്‍, ‘2 ഹരിഹര്‍നഗര്‍’ വിജയിക്കുന്നത് ട്രീറ്റ്മെന്റിന്റെ ബലത്തില്‍ തന്നെയാണ്, കൂട്ടത്തില്‍ മാര്‍ക്കറ്റിംഗ് മികവും.
--
ജാക്കിയുടെ പുതിയ വരവ് ഇഷ്ടപ്പെട്ട Die Hard Mohanlal fan അല്ലാത്ത(?) ആദ്യത്തെ വ്യക്തിയാണ് താൻകൾ എന്ന് വിശ്വസിച്ചോട്ടെ?
2 ഹരിഹർ നഗർ ലാലിന്റെ മാർക്കറ്റിങ്ങിന്റെ വിജയം എന്ന് പറഞ്ഞ് ചെറുതാക്കരുത്. ഇൻ ഹരിഹർ നഗർ കണ്ട പ്രേക്ഷകൻ ഒരുപാട് പ്രതീക്ഷകളുമായി വന്ന് കാണുന്ന സിനിമ, ആ പ്രതീക്ഷകൾ നിറവേറിയതാണ് ആ സിനിമയുടെ വിജയം. ഒരു മോശം സിനിമ ആണെൻകിൽ ഒരിക്കലും ലഭിക്കുമായിരുന്നില്ലല്ലോ ഇങ്ങനെയൊരു പ്രതികരണം.
--
ഈ രണ്ട് സിനിമകളും പ്രതീക്ഷയുടെ ഭാരവുമായി വന്നതാണ്. ജാക്കിയണ്ണന് പക്ഷെ ഭാരം താങ്ങാൻ കഴിഞ്ഞില്ല..!
കമന്റുകള്‍ പോസ്റ്റിയ എല്ലാവര്ക്കും നന്ദി.
പിന്നെ ഹരീ, കലാമേന്മ എന്നത് കൊണ്ട് ഒരു സൂപ്പര്‍ സ്റ്റാര്‍ സ്ലൈഡ് ഷോ അല്ലേ അല്ല ഞാന്‍ ഉദ്ദേശിച്ചത്. സ്ലോ മോഷന്റെ ദുരുപയോഗം കുറച്ചൊക്കെ ഉണ്ടെങ്കില്‍ക്കൂടി, ചില സീനുകളിലെ കൈയടക്കം എനിക്ക് ഒരു പാടിഷ്ടപ്പെട്ടു. ഉദാഹരണത്തിന് - ഭാവനയുടെ കാറിന്റെ ആക്സിഡന്റ് സീന്‍, തുടക്കത്തിലെ വേഷം മാറിയുള്ള കള്ളക്കടത്ത്..ഇതിലൊക്കെ ദൃശ്യമേന്മയും സംഗീതവും നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഒരു പക്ഷെ മോഹന്‍ലാല്‍ അല്ലായിരുന്നു നായകിനെങ്കില് ഇങ്ങനെ ഒരു വിമര്‍ശനം വരില്ലായിരുന്നു. ഇതെ താരങ്ങളെ വെച്ചു കൊണ്ട് കാതടിപ്പിക്കുന്ന ഡയലോഗടികള്‍ വില്ലനും നായകനും അങ്ങോട്ടും ഇങ്ങോട്ടും തകര്‍ക്കുന്നതു സ്ഥിരമായ മലയാള സിനിമയില്‍ എത്ര സിനികള്‍ക്ക് (കൊമേഴ്സ്യല്‍ തന്നെ), മെയ്ക്കിംഗിലെ ഈ പെര്ഫെക്ഷന് അവകാശപ്പെടാന്‍ കഴിയും?
അതു കൊണ്ടു തന്നെ അമല്‍ നീരദിന്റെ ദൃശ്യ ഭാഷ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇങ്ങനെയുരു ദൃശ്യഭാഷ കൈയിലുള്ള എത്ര സംവിധായകര്‍ നമുക്കുണ്ട്?
അങ്ങനെ വരുമ്പോള്‍, ഒരു കാഴ്ചാനുഭവം എന്ന നിലയ്ക്ക് ഈ സിനിമ നല്ലതു തന്നെയാണ്. അതിനെ ഒരു തരത്തിലും പ്രത്യേകളിലാത്ത ചിത്രങ്ങളുമായി തട്ടിച്ച്, റേറ്റിംഗ് ഇട്ട് കൊല്ലുത് ശരിയല്ല. അതും 2 ഹരിഹര്‍ നഗരിനു 7.25 ഉം ജാക്കിക്ക് 2.5 ഉം ??
ഹരിയുടെ ചിത്രവിശേഷം സ്ഥിരമായി വായിക്കാറുണ്ട്, അതിലെ ആസ്വാദനങ്ങള്‍ എന്റേതുമായി ചേര്‍ന്ന് പോകാറുമുണ്ട്. പക്ഷെ, ഇത്.. റേറ്റിംഗ് കുറച്ചു കടന്നു പോയി..
ബാലു, പ്രതീക്ഷകളുടെ ഭാരം ശരിയാണ്. പിന്നെ പടം ഇഷ്ടപ്പെട്ട പല മമ്മൂട്ടി ഫാന്‍സിനേയും എനിക്കറിയാം...! ;-) (വിമല്‍ ജീ..സപ്പോര്‍ട്ട്..) . വീണ്ടും ഒരു കാര്യം..ഇതിലെ മോഹന്‍ലാലിനെ വിട്ടുകളഞ്ഞാല്‍..(പ്രൊഡ്യുസര്‍ ആരാണെന്നു മറന്നിട്ടല്ല).കാഴ്ചകളുടെ കൈയടക്കം വച്ച് നോക്കുമ്പോള്‍ സിനിമ എന്ന നിലയില്‍ കുറച്ചു കൂടി നിലവാരം ഉള്ളതാണ് അമല്‍ നീരദിന്റെ രണ്ടു സിനിമകളും. (ബിഗ് ബി അടക്കം).
ഇതില്‍ ഇനിക്കു മോഹന്‍ലാല്‍ എന്നൊ മമ്മൂട്ടി എന്നൊ ഇല്ല. പഴയ ജാക്കിയോടു ഒന്നു കണക്റ്റ് ചെയ്യാന്‍ മോഹന്‍ലാല്‍ ആയതു കൊണ്ട് (ജഗതിയുടെ റോളും) എളുപ്പം ആയിരിയ്ക്കും. അല്ലെങ്കില്‍ ഒരു പക്ഷെ പൃഥ്വിരാജിനോ മറ്റോ ചെയ്യാവുന്ന ഒരു വേഷം എന്നെ എനിക്കു തോന്നിയുള്ളൂ..
I completely agree with your comments. I went to c 2 harihar nagar with lot of expectations especially because so many ppl were saying it was a gr8 movie. I completely beg to differ. Lakshmi Rai's acting was atrocious, Jagadeesh's comedy was making him look ridiculous. Siddique, Mukesh and Ashokan did a decent job. The climax was twisted once, then again .... sorry, whatever anyone says, I have to say Sagar Alias Jacky was way much better to me than 2 Harhar nagar.
njan budhumuti vaichu theerthu! Totally agree!
SAJ Ki Jai ;-)
അനൂപ്,
താങ്കള്‍ സാങ്കേതികതെ കഥയേക്കാള്‍ സ്നേഹിക്കുന്നു എന്നുതോന്നുന്നു. സാഗര്‍ ഏലിയാസിലെ സാങ്കേതികതകള്‍ മനോഹരങ്ങള്‍ തന്നെ (എല്ലാ സീനിലുമല്ലെങ്കിലും).. എന്നാല്‍ അതിന്റെ ആദ്യപകുതിയില്‍ ഇപ്പോള്‍ കഥ തുടങ്ങും എന്നു കരുതി സമയം നീക്കാം...എന്നാല്‍ രണ്ടാം പകുതിയോ...മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ വൈഭവം കൊണ്ടുപോലും രക്ഷപ്പെടാന്‍ കഴിയാത്ത സിനിമ. അമല്‍ നീരദിന്റെ എന്തുസംവിധാന വൈഭവമാണ് താങ്കള്‍ അതില്‍ കണ്ടതെന്നു മനസ്സിലാകുന്നില്ല.
തികച്ചും പ്രതീക്ഷയില്ലാതെയാണ് 2 ഹരിഹര്‍നഗര്‍ കാണാന്‍ പോയത്. പ്രതീക്ഷിച്ചപോലെ വലിയ നിലവാരമൊന്നും ആ പടവും പുലര്‍ത്തിയിട്ടില്ല. എന്നാല്‍ ഒരു സത്യം പറയട്ടെ..കലാമൂല്യത്തിനു വേണ്ടി നിലവിളി കൂട്ടുന്നവര്‍ക്കിടയില്‍, അല്പ സമയം ആസ്വദിക്കാന്‍ വന്ന ജനങ്ങള്‍ മുഴുവന്‍ ആദ്യ പകുതിയില്‍ ആര്ത്തുചിരിക്കുന്നതാണ് എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. അതുതന്നെയാണ് കോഴിക്കോട്ടെ രാധ തീയറ്ററില്‍ ഇപ്പോഴും ആ പടം നന്നായി ഓടുന്നതിന് കാരണവും.
ഏതായാലും ഇത്തരം ചര്‍ച്ചകള്‍ നല്ലതാണ്...മലയാള സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും...ഉദ്യമത്തിന് ആശംസകള്‍ നേരുന്നു
I have seen SAJ recently only. I felt like it was pure torture. I would rather confine myself in a closed room along with an ant and follow its trajectory. Over use of slow motions is a real dampener for those who don’t want to see only the larger than life hero from start to end(Well, he is a pro in dodging bullets!).
It is a tainted commercial movie and its apparent that its being made to please Mohanlal fans ONLY( No wonder AG is happy;)). The only thing commendable about this film is the camera work.
AG, you better concentrate on your reviews on non- Mohanlal movies. Sorry if I was being rude, I could not help it.NOM:)
Vyathyasthamaya oru kazhchapaadu... kollaam.
Nammude pala cinemakalum vijayikkunnathum pottipokunnathum palappozhum kazhchakaarude munvidhikal kondu mathramayirikkam. Randam releasil vijayaicha ethrayo padangal namukkundu.
Oru cinema kananam ennu theerumanichal pinne njan aarudeyum reviews vayikkarilla, karanam enikku munvidhikalode cinema kandal enjoy cheyyan kazhiyilla.
Post a Comment