ഇതു ഞാനിവിടെ എഴുതുന്നത് എനിക്ക് വേണ്ടിത്തന്നെയാണ്.
സ്ഥിരം കെട്ടുകാഴ്ചകള്‍ക്കപ്പുറത്തെയ്ക്ക്, നമുടെയൊക്കെ ജീവിതങ്ങളിലേയ്ക്ക് സിനിമയെ കൊണ്ടു വന്നൊരാള്‍കൂടി വിട പറയുന്നു.
സിനിമയെ ഞാന്‍ സ്നേഹിച്ചു തുടങ്ങുന്നത് കിരീടത്തിലോ, തനിയാവര്‍ത്തിലോ, വാത്സല്യമോ ഒക്കെ കണ്ടായിരിക്കണം, എന്റെ മുന്പിലെ ചലിക്കുന്ന ചിത്രങ്ങളില്‍ നിറയുന്നത് ഞാന്‍ ചുറ്റിലും എന്നില്‍ത്തന്നെയും കാണുന്നതാണെന്ന തിരച്ചറിവിലേയ്ക്ക്, ഒരു സ്കൂള്‍ കുട്ടിയുടെ വിസ്മയത്തില്‍ തുടങ്ങി ഉള്ളില്‍ തട്ടുന്ന ദൃശ്യാനുഭവങ്ങളുടെ പാഠങ്ങളിലേയ്ക്ക്, സത്യസന്ധമായ സിനിമ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു എന്നതിന്റെ ഉറപ്പിലേയ്ക്ക്, ചില കൃത്യമായ ഇഷ്ടാനിഷ്ടങ്ങളിലേയ്ക്ക് എല്ലാം കൊണ്ടുപോയത്, അതിന്റെയൊക്കെ തുടക്കം 'ലോഹിതദാസ്' എന്ന പ്രതിഭയുടെ സൃഷ്ടികളിലൂടെ ആയിരിക്കും.
ഏതൊക്കയൊ കാഴ്ചകളില്‍ ജീവിതത്തിന്റെ ചൂടും ചൂരും ആവാഹിക്കാന്‍, നമുക്കൊരാള്‍ കൂടി നഷ്ടപ്പെടുന്നു.
ആ നഷ്ടബോധം ഞാനിവിടെ ഇങ്ങനെ കുറിയ്ക്കുന്നു, ആദരാഞ്ജലികളര്‍പ്പിയ്ക്കുന്നു.
2 comments:
ഏതൊക്കയൊ കാഴ്ചകളില്‍ ജീവിതത്തിന്റെ ചൂടും ചൂരും ആവാഹിക്കാന്‍, നമുക്കൊരാള്‍ കൂടി നഷ്ടപ്പെടുന്നു.
ആ നഷ്ടബോധം ഞാനിവിടെ ഇങ്ങനെ കുറിയ്ക്കുന്നു, ആദരാഞ്ജലികളര്‍പ്പിയ്ക്കുന്നു.
Malayalam Lost one of the best film writers it ever had with him...
Post a Comment