21.9.06

ആഗോളീകരണം പ്ലസ് പ്ലസ്..

അങ്ങനെയിരിക്കെയാണ് അവരത് കണ്ടുപിടിച്ചത്..
ഒരു പുതിയ ഗ്രഹം!!..അതും ഏതാണ്ടൊക്കെ ഭൂമിയെപ്പോലെ..
പക്ഷെ പച്ചയില്ല! മരങ്ങളും ചെടികളുമൊന്നുമില്ല!! കടലുപോലെ വെള്ളവും മരുഭൂമിപോലെ കുറെ കരയും..
ഉടനെ ഒരു അടിയന്തര യോഗം വിളിച്ചുകൂട്ടി..ആ കമ്പനിയിലെ എല്ലാ വിദഗ്ദന്‍മാരും കൊണ്ടുപിടിച്ച ചര്‍ച്ചയില്‍.
ആരെ ആക്കണം പുതിയ ഭൂമിയുടെ രാജാവായി, എങ്ങനെ പിരിക്കണം നികുതി, കെട്ടിടനിര്‍മ്മാണം എങ്ങനെ?,ടെന്‍ഡര്‍ വിളി..
എങ്ങനെ വീതിക്കണം ലാഭം..
കമ്പനിയ്ക്ക് പുതിയ ബിസിനസ്,പുത്തന്‍ കമ്പോളം..
പുതിയൊരു ലോകം സൃഷ്ടിക്കുന്നതിന്റെ തിരക്കിലായിരുന്നു എഞ്ചിനിയേഴ്സ്..
കടുത്ത പരീക്ഷകള്‍ക്കും നിര്‍ദ്ധാരണങ്ങള്‍ക്കുമൊടുവില്‍ പുതിയഭൂമിയിലവര്‍ മഴ പെയ്യിച്ചു, ഇടി വെട്ടിച്ചു.
കോട്ടകള്‍, ഫാക്ടറികള്‍ എല്ലാമുണ്ടാക്കി..
വിത്ത് കിട്ടാന്‍ മൊണസാന്റോയുമായി കരാറുണ്ടാക്കി..
ഡിസൈന്‍ഡ് ലൈഫ്..
എന്നാലും ഒന്നു ടെസ്റ്റ് ചെയ്യണമല്ലോ..
പിന്നെ വൈകിയില്ല ,ഒരു മൂന്നാം ലോകക്കാരനെ അങ്ങോട്ടു വിട്ടു!
ഒന്നുരണ്ടു ദിവസം കുഴപ്പമൊന്നുമുണ്ടായില്ല.
പിന്നെ നിര്‍ത്താത്ത കരച്ചില്‍..
അവന് നിലാവ് കാണണമായിരുന്നു.

1 comment:

അനൂപ് :: anoop said...

അങ്ങനെയിരിക്കെയാണ് അവരത് കണ്ടുപിടിച്ചത്..
ഒരു പുതിയ ഗ്രഹം!!..അതും ഏതാണ്ടൊക്കെ ഭൂമിയെപ്പോലെ..
പക്ഷെ പച്ചയില്ല! മരങ്ങളും ചെടികളുമൊന്നുമില്ല!! കടലുപോലെ വെള്ളവും മരുഭൂമിപോലെ കുറെ കരയും..