28.8.06

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.
അതൊരു ചെറിയ പുസ്തകം
ഞെട്ടേണ്ട- ഏറിയാല്‍ ഒരു നൂറ്റമ്പത് പേജ് വരുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പണ്ട് പുറത്തിറക്കിയ പ്രൊഫ. എസ്. ശിവദാസ് എഴുതിയ ഒരു കൊച്ചു പുസ്തകം. കൈയില്‍ കിട്ടുന്നത് അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍..കുട്ടികള്‍ക്കുളളതെന്ന് 'മുതിര്ന്നവര്‍' പറയുമ്പോഴും കുത്തിയിരുന്ന് ഒറ്റയിരുപ്പിന് വായിക്കാന്‍ കൊതി തോന്നുന്ന ഒന്ന്. ഒരിക്കലും വായിച്ചു തീര്ക്കാനകാത്ത പ്രകൃതിയെന്ന തുറന്ന പുസ്തകത്തിലേയ്ക് നമ്മെ കൊണ്ടു പോവുന്ന, തനിമയുടെ കാവുകളിലേക്കും പച്ചയുടെ നിറവിലേക്കും ഉള്ള യാത്ര യാണത്. വഴിയില്‍ പൊഴിഞ്ഞ ഇലകളില്‍ നോക്കി കാണാതായ കഴുതയെത്തിരയുന്ന നാടന്‍ യുകതിബോധം അതിലുണ്ട്.
എന്റെ പച്ച ഭ്രാന്ത് തുടങ്ങുന്നതവിടെ..
പക്ഷേ..
ഇവിടെ, ഈ കോണ്‍ക്രീറ്റ് കോട്ടകളിലൊരിടത്തിരുന്ന് സ്വപ്നം കാണുവാന്‍ മാത്രമായി മാറുമോ പച്ചയുടെ നിറവുകള്‍?..
മാങ്ങ വേണ്ട , മാസ്സ മതിയെന്നു ശഠിക്കുന്നത് കാണുമ്പോഴുള്ള ഒരു അങ്കലാപ്പ്..
വായനയിലെ പച്ചയ്കായി എന്തായാലും മറ്റൊരു പോസ്റ്റ്..

5 comments:

ദിവാസ്വപ്നം said...

സ്വാഗതം...

വല്യമ്മായി said...

അതൊരു നല്ല പുസ്തകമായിരുന്നില്ലേ.പ്രകൃതിയെ കുറിച്ച്.

സ്വാഗതം

Shiju said...

സ്വാഗതം അനൂപ്‌.

ശിവദാസ്‌ സാറിന്റെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമൊക്കെ വായിച്ചാണ് എന്റെ തലമുറയിലുള്ളവര്‍ ശാസ്ത്രത്തോട്‌ അടുത്തത്‌. അന്ന്‌ ശാസ്ത്ര പരിഷത്ത്‌ ഇന്നത്തേക്കാള്‍ സജീവമായിരുന്നു. വളരെ നല്ല പുസ്തകങ്ങളും ക്ലാസ്സുകളും ഒക്കെ അവര്‍ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ അതിപ്രസരം അതിനെ ബാധിച്ചോ എന്ന്‌ സംശയം.

വിചാരം said...

എണ്റ്റെ നാട്ടുക്കാരനയ അനൂപിനു സ്വാഗതം .... ഞാനൊരു പൊന്നാനിക്കാരന്‍ ... വരിക ... എണ്റ്റെ ബ്ളോഗിലേക്കും

Sudhir KK said...

അനൂപ്: ഞാനും വായിച്ചിട്ടുണ്ട് ആ പുസ്തകം. ഓര്‍മ്മകള്‍ പുതുക്കിയതിനു നന്ദി.

ഇടതു പക്ഷരാഷ്ട്രീയത്തിന്റെ അതിപ്രസരമല്ലെന്നു തോന്നുന്നു ഷിജൂ, ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ അഭാവമാണ് ഇന്ന് പരിഷത്തിന്റെ ശാപം.