23.5.10
വലയിറക്കം
വലക്കണ്ണികളില്‍ ജീവിയ്ക്കാന്‍ മീനുകളും പഠിക്കുമോ? അതു വരെ തുഴഞ്ഞിനിയും നീങ്ങി, വലയിനിയും വീശിയൊരു ജീവിതം.
മറ്റൊരു നഗരക്കാഴ്ച, ബി.ടി.എം. ലേയ്ക്ക്. ബാംഗളൂര്.
11.5.10
മലയാള സിനിമയും അലക്സാണ്ടറുടെ അതിക്രമങ്ങളും
ഇതിവിടെ എഴുതുന്നതിനു പിന്നിലെ ചേതോവികാരം നേരിട്ടാദ്യമേ പറയാം. മലയാള സിനിമയില്‍ കുറെ നാളായി നിലനില്ക്കുന്ന പലപല പ്രതിസന്ധികളെക്കുറിച്ചു നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നു. നല്ലസിനിമകളെ സ്നേഹിക്കുന്നവര്ക്ക്, മലയാളത്തില്‍ നല്ല സിനിമകള്‍ (കൊമെഴ്സ്യല്‍/എന്റെര്റ്റൈനെര്‍/ഓഫ് ബീറ്റ് ഉള്പ്പെടെ) വന്നു കാണാന്‍ ആഗ്രഹിക്കുന്നവര്ക്കുമെല്ലാം വിഷമുണ്ടാക്കുന്നതാണിതൊക്കെ. എന്തായാലും എന്തൊക്കെയൊ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ റിലീസ് ചെയ്ത പടങ്ങളില്‍ ഒന്നു കണ്ട് പോയതിന്റെ 'ഷോക്കില്‍' എഴുതുകയാണ്. അലക്സാണ്ടര്‍ ദി ഗ്രേറ്റ് !! കണ്ടപ്പോള്‍ തുങ്ങ്ങ്ങിയ തലവേദന ഇതു പോസ്റ്റുമ്പോളെങ്കിലും അല്‍പം കുറയും എന്നണെന്റെ പ്രതീക്ഷ. പിന്നെ ഇത്തരം ചിത്രങ്ങള്‍ പ്രോസ്താഹിക്കപ്പെടെരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും.
ഒരു പക്ഷേ ഇതു Rain man മലയാളം പതിപ്പ് ആക്കാനുള്ള ശ്രമമായിരിയ്ക്കാം. അല്ലെങ്കില്‍ ഇതിന്റെ പിന്നിലെ അപാര ക്രിയേറ്റിവ് തലച്ചോറുകള്‍ സ്വയം ചിന്തിച്ചുണ്ടാക്കിയതകാം. എന്തായലും ഒറ്റവാക്കില്‍ 'ദുരന്തം' എന്നൊ 'അക്രമം' എന്നോ പറയാം. മുരളി നാഗവള്ളിയേ പറ്റിയുള്ള പ്രതീക്ഷയൊക്കെ പോയി. മലയാളി പ്രേക്ഷകരെത്തന്നെ മനസ്സില്‍ കണ്ടാണൊ ഇതിലെ സംഭാഷണങ്ങള്‍ എഴുതിയതു എന്നു സംശയിക്കണം! അത്ര അധികം ഇംഗ്ളീഷ് കുത്തി നിറച്ചിരിക്കുന്നു. നടീനടന്മാരെക്കൊണ്ട് എന്തു ചെയ്യിക്കണം എന്നു ഒരു ഉറപ്പില്ലാത്തതുപോലുള്ള കുറെ സീക്വന്സ്. മോഹന്‍ലാല്‍ ആണല്ലോ നായകന്‍, അപ്പൊള്‍ നിഷ്കളങ്കനായ മുഖമുള്ള അതിബുദ്ധിമാനായ കര്‍ണാടിക് സഗീതം പാടുന്ന, ഒരു 20 പേരു വന്നാലും വെറും കയ്യോടെ ഇടിച്ചിടുന്ന - ഇതൊക്കെ മിനിമം വേണ്ട യോഗ്യതകളാണല്ലോ. ചിരിക്കണൊ കരയണൊ എന്നൊരവസ്ഥയാണ് കാണുമ്പൊഴുള്ള ഒരു സ്ഥായീഭാവം.
ചിത്രത്തിന്റെ സങ്കേതിക മികവിനെക്കുറിച്ചൊന്നും പരയാനില്ല.. വെളിച്ചം കൂടിപ്പോയതൊക്കെ ഗള്‍ഫായതു കൊണ്ടായിരിയ്ക്കും...അല്ലെ!! പാട്ടുകള്‍ (?!), സംഗീതം,.. എല്ലാം ചിത്രത്തോടു വളരെയധികം ബ്ലെന്‍ഡ് ചെയ്തു ബോറായിപ്പോകുന്നുണ്ട്.
ഇതിലെവിടെയൊ പരയുന്നുണ്ട് -the difference between sanity and insanity is a thin line - സത്യം. കാഴ്ചക്കാര്‍ ആ thin line -ല്‍ ചുറ്റിത്തിരിയുന്നത് അനുഭവിച്ചറിയാന്‍ ഇതു കാണുക. "Rain man"ല്‍ autism ആയിരുന്നു നായകന്റെ അസുഖം, ഇതില്‍ എന്താണെന്നു പടം മുഴുവനും കണ്ടിട്ടും മനസ്സിലായില്ല, സംവിധായകനോ മറ്റോ പരഞ്ഞു തന്നാല്‍ നന്നായിരുന്നു.
ഭഗവാന്,എഞ്ചല്‍ ജോണ്, അലക്സാണ്ടര്‍..
മോഹന്‍ലാല്‍ എന്ന നടനും താരവും തമ്മിലുള്ള ദൂരം വീണ്ടും വീണ്ടും അകലുന്നു. ഇതു പോലുള്ള ചിത്രങ്ങള്‍ കണ്ട് എന്നെപ്പോലുള്ള കുറെപ്പെരുടെ അങ്ങേരോടുള്ള സ്നേഹാദരങ്ങളും കുറഞ്ഞും വരുന്നു.

Labels:
അലക്സാണ്ടര്‍ ദി ഗ്രേറ്റ്,
മോഹന്‍ലാല്‍,
സിനിമ
Subscribe to:
Posts (Atom)