തിരഞ്ഞു നടന്നത്
കടുത്ത നിറങ്ങളുടെ ചേര്‍പ്പ്
തുവെള്ള മേഘം, നിറഞ്ഞ പച്ച
മഞ്ഞയും ചുവപ്പും വിരിഞ്ഞ പൂക്കള്‍
ഉറഞ്ഞ ഒരു മഞ്ഞുതുള്ളി
എറ്റവും 'സൂം' ചെയ്ത്
ഇടത്തും വലത്തും നടന്നപ്പോള്‍
ഇലപ്പച്ചകള്‍ക്കിടയില്‍
കുറെ ചുവന്ന പൂക്കള്‍
അടുത്ത് ചെന്നപ്പോളാണ്
വെളുത്ത് നനുത്തിരുന്ന പൂക്കളിലേയ്ക്ക്
ഒഴുകിയിറങ്ങുന്ന ചൂടുള്ള ചുവപ്പ്
മൂര്‍ച്ചയുടെ തിളക്കം, അടഞ്ഞ നിലവിളി
തിരഞ്ഞു പോകേണ്ട
അതാ നിനക്കു നല്ലത്.
6 comments:
എറ്റവും 'സൂം' ചെയ്ത്
ഇടത്തും വലത്തും നടന്നപ്പോള്‍
ഇലപ്പച്ചകള്‍ക്കിടയില്‍
കുറെ ചുവന്ന പൂക്കള്‍ - എടുത്തില്ല ഫോട്ടോ.
സൌഹൃതങ്ങള്‍ അന്വേഷിച്ചിറങ്ങുബോഴാണ് വേദനയുടെ രക്തപ്പാടുകള്‍ കാണാന്‍ കഴിയുന്നത്.
kollam nanayirikkunu..
ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു
സീതയുടെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദുര്യോധനന്‍
ഗുരുവായൂരപ്പന് ജലധോഷമായിരുന്നു, അന്ന്.
അമ്പലത്തിന്റെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍,
അവള്‍ അവനോടു ചോദിച്ചു -
ഇനിയും നീ വരില്ലേ ഇതുവഴി,
ആനകളെയും തെളിച്ചു കൊണ്ട്...??
ക്യാമറയും കൊണ്ട് പോയി എവിടുന്നോ തല്ലു കിട്ടി അല്ലെ മകനേ?
"തിരിഞ്ഞു നോക്കേണ്ടാ, ഓടിക്കോ...
അതാ നിന്നക്ക് നല്ലത്"
പണ്ട് ഒരു ഫോട്ടോ എടുത്തതിനു അവളുടെ ചേട്ടന്‍മാര്‍ എടുത്തിട്ട് ഇടിച്ചത് മറന്നു പോയോ .... ഇനിയും ഒരിക്കലും ക്യാമറ കൈ കൊണ്ട് തൊടില്ലെന്ന് സത്യം ചെയ്യിചിട്ടല്ലെട അവര് പോയെ... വീണ്ടും ഇതിനു നീ ഈ പാതകം ??
Post a Comment