27.8.09

'കാരി'യും 'കാരും'..



നല്ല ബെസ്റ്റ് റിലേറ്റഡ് ന്യൂസ്! മാതൃഭൂമിയും മോശമല്ല!
എന്തായലും ഒറിജിനല്‍ കാരിന്‌ ഹാറ്റ്സ് ഓഫ്!!

16.8.09

എടുക്കാത്ത ഫോട്ടോ

തിരഞ്ഞു നടന്നത്
കടുത്ത നിറങ്ങളുടെ ചേര്‍പ്പ്

തുവെള്ള മേഘം, നിറഞ്ഞ പച്ച
മഞ്ഞയും ചുവപ്പും വിരിഞ്ഞ പൂക്കള്‍
ഉറഞ്ഞ ഒരു മഞ്ഞുതുള്ളി

എറ്റവും 'സൂം' ചെയ്ത്
ഇടത്തും വലത്തും നടന്നപ്പോള്‍
ഇലപ്പച്ചകള്‍ക്കിടയില്‍
കുറെ ചുവന്ന പൂക്കള്‍

അടുത്ത് ചെന്നപ്പോളാണ്
വെളുത്ത് നനുത്തിരുന്ന പൂക്കളിലേയ്ക്ക്
ഒഴുകിയിറങ്ങുന്ന ചൂടുള്ള ചുവപ്പ്
മൂര്‍ച്ചയുടെ തിളക്കം, അടഞ്ഞ നിലവിളി

തിരഞ്ഞു പോകേണ്ട
അതാ നിനക്കു നല്ലത്.

9.8.09

ഭ്രമരത്തിനെക്കുറിച്ച്...

ഇന്നാണ്‌ "ഭ്രമരം" കാണാന്‍ പറ്റിയത്. ബാംഗ്ലൂരില്‍ ഇതെന്താണാവോ ഇത്ര വൈകിയെത്തിയത്!

'കാഴ്ച'യാണ്‌ ഇതുവരെയുള്ള ബ്ലെസ്സിചിത്രങ്ങളില്‍ എനിയ്ക്കേറ്റവും ഇഷ്ടം, അതിന്റെ ഒരു ഇംപാക്റ്റ് വളരെ തീവ്രമായിരുന്നു.മറ്റ് പടങ്ങളെല്ലാം തന്നെ സ്ഥിരം മലയാള മുഖ്യധാര സിനിമകളില്‍ നിന്ന് മികവേറിയതും ഒരു പക്ഷെ അതിന്റെയെല്ലാം കണ്ടെന്റ് ആവശ്യപ്പെടുന്ന ഒരു സംവിധാന മികവ് പ്രകടമാക്കുന്നതുമാണ്. ഭ്രമരവും അങ്ങനെ തന്നെ, ഈ കഥ ഇങ്ങനെ തന്നെയാണ്‌ പറയേണ്ടത്.

ലൊകേഷനുകളിലെ പെര്‍ഫെക്ഷനും ക്യാമറയുടെ ചലനവും ഗംഭീരം. ഈ കഥാപാത്രം മോഹന്‍ലാലിനു വേണ്ടി മാത്രം എഴുതിയാതാണ്‌ എന്നു തോന്നി. ഗ്രാഫിക്സിന്റെ അക്രമങ്ങളൊന്നും ഇല്ലാതെ, ഒതുക്കമുള്ള ഫ്രൈമുകളില്‍ മനസ്സിന്റെ ചാഞ്ചാട്ടം മനോഹരമാക്കിയിട്ടുണ്ട് മോഹന്‍ലാല്‍. വളരെ സങ്കീര്‍ണമായ ഭാവങ്ങള്‍, മലയാളത്തില്‍ കണ്ടു പരിചിതമല്ലാത്ത ചുറ്റുപാടുകള്‍ എന്നിങ്ങനെ കാണുന്നവനെ ഒന്ന് അമ്പരപ്പിക്കുന്ന കുറെ "റോഡ്" സീക്വന്‍സുകളും ക്രെയിന്‍ ഷോട്സും എല്ലാം കൊണ്ട് നിറഞ്ഞ ദൃശ്യാനുഭവം, കൂടെ ചില കച്ചവട സാധ്യതയുടെ 'നമ്പരു' കളും!

പിന്നെ മലയോരങ്ങളിലെ ആ യാത്രയില്‍ പരിഷ്കാരിയായ നാഗരികനോടുള്ള ചില ഓര്‍മ്മപ്പെടുത്തലുകളും.

കണ്ടു തീരുമ്പോള്‍ മനസ്സില്‍ ഒരു കലക്കം ആയിരുന്നു നിറഞ്ഞത്, ശിവന്‍കുട്ടിയെന്ന കഥാപാത്രത്തിന്റെ നിസ്സഹായതയുടെയൊ എങ്ങനെ പുറത്തുവരുമെന്നു പറയനാകാത്ത പ്രതികാരവാഞ്ചയുടെയൊ ദുഖത്തിന്റെയൊ ഒക്കെ ഒരു കലക്കം.