26.4.07

സ് (മാരക) ങ്ങളെക്കുറിച്ച്..

സ്മാരകങ്ങള്‍ വെറുതെ ഒന്ന് ഓര്‍മ്മ പുതുക്കാന്‍ വേണ്ടി മാത്രം ആകുന്നോ?ചരിത്രത്തില്‍ സ്ഥാനം പിടിച്ചവര്‍ക്ക് സ്മാരകം പണിയുന്നതല്ല പ്രശ്നം. അവരുയര്‍ത്തിപ്പിടിച്ച ആശയങ്ങളേക്കാള്‍ പ്രാമുഖ്യം കൊടുക്കുന്നത് അവരെ വെറും ബിംബങ്ങളാക്കി വെക്കാനാണോ? അതിനു നികുതിയിളവും??!!
ഈ റിപ്പോര്‍ട്ട് ഒന്നു നോക്കൂ,ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ്:

സി.പി.എം. ട്രസ്റ്റിന് സര്‍ക്കാര്‍ വക സമ്മാനം 94 ലക്ഷം
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനായുള്ള ഇ.കെ. നായനാര്‍ സ്മാരക ട്രസ്റ്റിന് 94,25,000 രൂപയുടെ ഇളവിന് മന്ത്രിസഭയുടെ അംഗീകാരം.
..
..
അറുന്നൂറിലേറെ തൊഴിലാളികളുണ്ടായിരുന്ന, പൂട്ടിക്കിടന്ന തിരുവേപ്പതി മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് ആറരക്കോടി രൂപയ്ക്ക് ട്രസ്റ്റ് സ്വന്തമാക്കുന്നത്. ഈ സ്ഥലം വാങ്ങുന്നതിനാവശ്യമായ മുദ്രസല, രജിസ്ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കണമെന്ന് സ്മാരക ട്രസ്റ്റിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.
..

ഈ ലൈബ്രറിക്കും സ്മാരകത്തിനും പകരം സഹകരണ മേഖലയിലോ മറ്റോ ആ പഴയ മില്ല് വാങ്ങി നടത്തുകയായിരുന്നെങ്കില്‍ - കുറെ തൊഴിലാളികളുടെ ജീവിതമെങ്കിലും പച്ച പിടിച്ചേനെ!

2 comments:

അനൂപ് :: anoop said...

സ്മാരകങ്ങള്‍ വെറുതെ ഒന്ന് ഓര്‍മ്മ പുതുക്കാന്‍ വേണ്ടി മാത്രം ആകുന്നോ?ചരിത്രത്തില്‍ സ്ഥാനം പിടിച്ചവര്‍ക്ക് സ്മാരകം പണിയുന്നതല്ല പ്രശ്നം. അവരുയര്‍ത്തിപ്പിടിച്ച ആശയങ്ങളേക്കാള്‍ പ്രാമുഖ്യം കൊടുക്കുന്നത് അവരെ വെറും ബിംബങ്ങളാക്കി വെക്കാനാണോ? അതിനു നികുതിയിളവും??!!
സ് (മാരക) ങ്ങളെക്കുറിച്ച്..

Bobby said...
This comment has been removed by the author.