2.11.08

വീണ്ടും, ഒരു 'വക്കു പിഞ്ചിയ നൊസ്റ്റാല്‍ജിയ'

ഒരു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു പോസ്റ്റ്.

മടിയോ,മടുപ്പോ ജോലിത്തിരക്കോ കാരാണം നിര്‍ത്തിപ്പോയ ഒരു കൊച്ചു 'ഹോബി' വീണ്ടും തുടങ്ങാന്‍ എന്തോ പെട്ടെന്ന് ഒരു ആഗ്രഹം, അതും ഇങ്ങനെ ഈ 'ഗുല്‍മോഹര്‍'-ലെ "ഒരു നാള്‍, ശുഭ രാത്രി.." എന്ന പാട്ടും കേട്ടിരിക്കുമ്പോള്‍..!
ഗൃഹതുരത്വമാണോ,എന്തോ..

ചെറുപ്പത്തില്‍ കേട്ട എതോ പാട്ടിന്റെ ബാക്കി കേള്‍ക്കുന്നതോ പോലെ ഓര്‍മ്മയില്‍ പൊതിഞ്ഞ ഒരു അനുഭവം.

എല്ലാ അറിവുകളും തുടങ്ങുന്നത്‌ ഓര്‍മ്മകളിലൂടെ തളിര്‍ക്കുന്ന അനുഭവങ്ങളിലൂടെ ആണെന്നു വായിച്ചെത്‌ ഈ അടുത്തിടെയാണ്.കണ്ടതും കേട്ടതും തൊട്ടതും ശ്വസിച്ചതും കുടിച്ചതും അങ്ങനെയങ്ങനെ..ഓരോരോ അനുഭവങ്ങളായി..എവിടെയോ 'റെകോര്‍ഡ്' ചെയ്ത്, വീണ്ടും പാടിക്കേള്‍ക്കുന്ന പോലെ..

ഒരു വേനലവധിയില്‍ വായിച്ച കഥയിലെ പോലെ എട്ടുകാലി വലയിലെ വട്ടത്തില്‍ പറ്റിപ്പിടിച്ച വെള്ളത്തുള്ളികള്‍ ഏഴു നിറങ്ങള്‍ വിരിയിക്കുന്നതു കാണാന്‍ കത്തു നിന്നത്..
പെരുമഴയത്തു മുറ്റത്തെ പുളിമരത്തിന്റെ വീണ്ടും ചെരിഞ ചില്ലയില്‍ ചവിട്ടി കൂടുതല്‍ ഉയരങ്ങളിലെക്ക് കയറിപ്പോയത്..
നിലാവില്‍ പാടത്തിന്റെ നടുക്കുള്ള പറക്കെട്ടില്‍ ആകാശം നോക്കി കിടന്നത്..
അങനെയങനെ..

എന്തയാലും 'വക്കു പിഞ്ചിയ നൊസ്റ്റാല്‍ജിയ' നീട്ടുന്നില്ല.
ഏതൊരു പ്രവാസിക്കും ഉള്‍ക്കൊള്ളാന്‍ കഴിയും ഈ ആഴ്ചത്തെ മാതൃഭൂമിയിലെ ആര്‍.വേണുഗോപലിന്റെ "നാട്ടുവഴികള്‍".

എന്നാലും,
ജോണ്‍സണ്‍ മാഷിന്റെ പാട്ടുകള്‍ എനിക്കിനി വീണ്ടും കേള്‍ക്കണം.
ഞാന്‍ ഇനിയും മഴയത്തു മരത്തില്‍ കേറും.
ഇവിടെ ഇനിയും 'പോസ്റ്റും'.