ഈ റിപ്പോര്‍ട്ട് ഒന്നു നോക്കൂ,ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ്:
സി.പി.എം. ട്രസ്റ്റിന് സര്‍ക്കാര്‍ വക സമ്മാനം 94 ലക്ഷം
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനായുള്ള ഇ.കെ. നായനാര്‍ സ്മാരക ട്രസ്റ്റിന് 94,25,000 രൂപയുടെ ഇളവിന് മന്ത്രിസഭയുടെ അംഗീകാരം.
..
..
അറുന്നൂറിലേറെ തൊഴിലാളികളുണ്ടായിരുന്ന, പൂട്ടിക്കിടന്ന തിരുവേപ്പതി മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് ആറരക്കോടി രൂപയ്ക്ക് ട്രസ്റ്റ് സ്വന്തമാക്കുന്നത്. ഈ സ്ഥലം വാങ്ങുന്നതിനാവശ്യമായ മുദ്രസല, രജിസ്ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കണമെന്ന് സ്മാരക ട്രസ്റ്റിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.
..
ഈ ലൈബ്രറിക്കും സ്മാരകത്തിനും പകരം സഹകരണ മേഖലയിലോ മറ്റോ ആ പഴയ മില്ല് വാങ്ങി നടത്തുകയായിരുന്നെങ്കില്‍ - കുറെ തൊഴിലാളികളുടെ ജീവിതമെങ്കിലും പച്ച പിടിച്ചേനെ!