28.3.07

ഒരു പൈന്റ് നിളയും മറ്റു ചിലതും

"ഒരു പൈന്റ് നിള എന്നു പറയാമോ ഓള്‍ഡ് കാസ്ക് റമ്മിന്റെ മുഴുക്കുപ്പിയില്‍ പകുതി കിട്ടിയ ഭാരതപ്പുഴയെ?"
എം എസ് ബനേഷിന്റെ അഞ്ചുകവിതകളിലൊന്നിലെ ആദ്യത്തെ വരിയാണിത്.ഒന്നു പകച്ചു പോയി, ഈ ചോദ്യത്തിനു മുന്നില്‍, പിന്നെ ഓപെന്‍ ചെയ്തിരിക്കുന്ന സി ഫയലുകളിലൂടെ സുരേഷ് ഗോപി പറയും പോലെ, 'കൃത്യ നിര്‍വഹണത്തി' ലേയ്ക്.

ഹരിതകം സ്ഥിരമായിട്ടല്ലെങ്കിലും, വായിക്കാറുണ്ട് - ഈ കവിത നിങ്ങള്‍ക്കിവിടെ കാണാം.

തീര്‍ച്ചയായും, കഴിഞ്ഞ വെക്കേഷനു നിങ്ങള്‍ കണ്ട കേരളമല്ല കേരളം. ഇത് കോടിക്കണക്കിനു വരുന്ന 'അയ്യപ്പ ബൈജു' മാരുടെ കേരളം, എതോ ഒരു ആഘോഷത്തിന്റെ സീസണില്‍ ബെവെറജ് കോര്‍പറെഷന്റെ സ്റ്റാളിന്റെ മുന്നിലെ 'ക്യൂ' കണ്ടു കണ്ണു തള്ളിപ്പോയ വിദേശികളുടെ ദൈവത്തിന്റെ സ്വന്തം നാട്. അപ്പോള്‍പ്പിന്നെ, കുറ്റിപ്പുറം പാലത്തിലൂടെ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വഴിയിലാണെങ്കില്‍ക്കൂടി, വറ്റിവരളുന്ന നിളയെപ്പോലും ഇങ്ങനെ തന്നെ വര്‍ണിക്കണം.

--

പ്രിയ സുഹൃത്തെ, ഒരു പൈന്റ് പോലും ആ ഉണങ്ങാറായ ചെടിയുടെ തടത്തില്‍ നമ്മള്‍ ഒഴിച്ചില്ലല്ലോ.