24.1.07

ഞമ്മക്കും ഹിന്ദി അറിയാം.

ഇതു ശരിക്കും അടിപൊളി! കാണാന്‍ വൈകിപ്പോയി.
ഫയര്‍ ഫോക്സില്‍ പദ്മ പ്ളഗിന്‍ ചെയ്യുന്നതു പോലെ, ഇനി സര്‍വര്‍ സൈഡിലും! വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.
ലിനക്സിലും മറ്റും മാതൃഭൂമി വായിക്കാന്‍ കഷ്ടപ്പെടുന്നവരേ, വരുവിന്‍..
ആര്‍മാദിപ്പിന്‍!! മാത്രമല്ല, ഒരു ഹിന്ദി യുണികോഡ് പേജ് നിങ്ങള്‍ക്ക് മലയാളത്തില്‍ വായിക്കാം.
തികച്ചും ഇന്ത്യന്‍ ട്രാന്‍സ്‌ലിറ്ററേഷന്‍!
ഹിന്ദി അറിയില്ല എന്നു പറഞ്ഞ് എന്നെ കളിയാക്കിവര്‍ക്ക് ഞമ്മള്‍ ഹിന്ദി പത്രം വായിച്ചു കൊടുത്തേ.:)