ഇവിടെ,
ഈ നഗരത്തില്‍ പെയ്യാനിനി മരങ്ങള്‍ നന്നെ കുറവാണ്.
ഒരോ മഴയും ഒരു കുത്തൊഴുക്കും.
അതില്‍ നിറഞ്ഞൊഴുകാന്‍ കുറെ റോഡുകളും,നീണ്ട ട്രാഫിക് ബ്ലോക്കും
പിന്നെ ഡ്രെയ്നേജുകള്‍ക്ക് പരന്നൊഴുകിച്ചെല്ലാന്‍ ഏതെങ്കിലും പൂട്ടിക്കിടക്കുന്ന
മാലിന്യ സംസ്കരണ പ്ലാന്റിന്റെ കിണറോ, അതിനടുത്ത കായലോ.
ആള്‍തിരക്കിരക്കെറുന്ന ചില 'മാളു'കളും, പുറകില്‍ മഴക്കാറ്റില്‍ പറന്ന് പോവുന്ന ടാര്‍പോളിന്‍ മേല്‍ക്കൂരകള്‍ പിടിച്ചുകെട്ടാന്‍ ഓടുന്ന ചേരിയിലെ ഒരു കുടുംബവും.
ഇതിനിടെ ഒരു നൊസ്റ്റാല്‍ജിയാക് വേനല്‍ മഴയുടെ ഡയലോഗ് അടിച്ചാല്‍, വീടെത്താന്‍ വൈകുന്നതിനെ ശപിച്ചിരിക്കുന്ന സഹപ്രവര്‍ത്തക തല്ലിയെന്നുതന്നെ വരാം.
അല്ലെങ്കിലും 'ഒരു മഴയും നനയാത്ത' ഞാന്‍
എന്ത് പറയാന്‍.
23.5.07
26.4.07
സ് (മാരക) ങ്ങളെക്കുറിച്ച്..
സ്മാരകങ്ങള്‍ വെറുതെ ഒന്ന് ഓര്‍മ്മ പുതുക്കാന്‍ വേണ്ടി മാത്രം ആകുന്നോ?ചരിത്രത്തില്‍ സ്ഥാനം പിടിച്ചവര്‍ക്ക് സ്മാരകം പണിയുന്നതല്ല പ്രശ്നം. അവരുയര്‍ത്തിപ്പിടിച്ച ആശയങ്ങളേക്കാള്‍ പ്രാമുഖ്യം കൊടുക്കുന്നത് അവരെ വെറും ബിംബങ്ങളാക്കി വെക്കാനാണോ? അതിനു നികുതിയിളവും??!!
ഈ റിപ്പോര്‍ട്ട് ഒന്നു നോക്കൂ,ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ്:

സി.പി.എം. ട്രസ്റ്റിന് സര്‍ക്കാര്‍ വക സമ്മാനം 94 ലക്ഷം
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനായുള്ള ഇ.കെ. നായനാര്‍ സ്മാരക ട്രസ്റ്റിന് 94,25,000 രൂപയുടെ ഇളവിന് മന്ത്രിസഭയുടെ അംഗീകാരം.
..
..
അറുന്നൂറിലേറെ തൊഴിലാളികളുണ്ടായിരുന്ന, പൂട്ടിക്കിടന്ന തിരുവേപ്പതി മില്ലിന്റെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് ആറരക്കോടി രൂപയ്ക്ക് ട്രസ്റ്റ് സ്വന്തമാക്കുന്നത്. ഈ സ്ഥലം വാങ്ങുന്നതിനാവശ്യമായ മുദ്രസല, രജിസ്ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കണമെന്ന് സ്മാരക ട്രസ്റ്റിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു.
..
ഈ ലൈബ്രറിക്കും സ്മാരകത്തിനും പകരം സഹകരണ മേഖലയിലോ മറ്റോ ആ പഴയ മില്ല് വാങ്ങി നടത്തുകയായിരുന്നെങ്കില്‍ - കുറെ തൊഴിലാളികളുടെ ജീവിതമെങ്കിലും പച്ച പിടിച്ചേനെ!
28.3.07
ഒരു പൈന്റ് നിളയും മറ്റു ചിലതും
"ഒരു പൈന്റ് നിള എന്നു പറയാമോ ഓള്‍ഡ് കാസ്ക് റമ്മിന്റെ മുഴുക്കുപ്പിയില്‍ പകുതി കിട്ടിയ ഭാരതപ്പുഴയെ?"
എം എസ് ബനേഷിന്റെ അഞ്ചുകവിതകളിലൊന്നിലെ ആദ്യത്തെ വരിയാണിത്.ഒന്നു പകച്ചു പോയി, ഈ ചോദ്യത്തിനു മുന്നില്‍, പിന്നെ ഓപെന്‍ ചെയ്തിരിക്കുന്ന സി ഫയലുകളിലൂടെ സുരേഷ് ഗോപി പറയും പോലെ, 'കൃത്യ നിര്‍വഹണത്തി' ലേയ്ക്.
ഹരിതകം സ്ഥിരമായിട്ടല്ലെങ്കിലും, വായിക്കാറുണ്ട് - ഈ കവിത നിങ്ങള്‍ക്കിവിടെ കാണാം.
തീര്‍ച്ചയായും, കഴിഞ്ഞ വെക്കേഷനു നിങ്ങള്‍ കണ്ട കേരളമല്ല കേരളം. ഇത് കോടിക്കണക്കിനു വരുന്ന 'അയ്യപ്പ ബൈജു' മാരുടെ കേരളം, എതോ ഒരു ആഘോഷത്തിന്റെ സീസണില്‍ ബെവെറജ് കോര്‍പറെഷന്റെ സ്റ്റാളിന്റെ മുന്നിലെ 'ക്യൂ' കണ്ടു കണ്ണു തള്ളിപ്പോയ വിദേശികളുടെ ദൈവത്തിന്റെ സ്വന്തം നാട്. അപ്പോള്‍പ്പിന്നെ, കുറ്റിപ്പുറം പാലത്തിലൂടെ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വഴിയിലാണെങ്കില്‍ക്കൂടി, വറ്റിവരളുന്ന നിളയെപ്പോലും ഇങ്ങനെ തന്നെ വര്‍ണിക്കണം.
--
പ്രിയ സുഹൃത്തെ, ഒരു പൈന്റ് പോലും ആ ഉണങ്ങാറായ ചെടിയുടെ തടത്തില്‍ നമ്മള്‍ ഒഴിച്ചില്ലല്ലോ.

16.2.07
ഷ്രോഡിന്ജറുടെ പൂച്ച
ക്വാണ്ടം ഡൈനാമിക്സ് ഞാന്‍ പഠിച്ചിട്ടില്ല.പിന്നെ ഡീകൊഹിറന്സ്;അതു കുറെ കാലം പഠിക്കണം പഠിക്കണം എന്നു പറഞ്ഞു നടന്നൂ - 'ടെയിം'കിട്ടിയില്ല.ആകെ അറിയവുന്നതു ഒരു മാതിരിയൊക്കെ ഗൂഗിള്‍ ചെയ്യാനാണ്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പ്യുവര്‍ സയിന്‍സിലെ താല്പര്യം ഞാന്‍ വിടാതെ കൊണ്ടുപോകാന്‍ ശ്രമിക്കാറുണ്ട്.അന്ഗനെയിരിക്കെയാണ് ഷ്രോഡിന്ജറുടെ പൂച്ചയെപ്പറ്റി ഹിന്ദുവിലെ ഒരു ലേഖനത്തില്‍ വീണ്ടും കണ്ടത്. ഈ വിഖ്യാതനായ ശാസ്ത്രകാരന്റെ ഒരു പരീക്ഷണത്തില്‍ പറയുന്നത് വായിക്കൂ! തികച്ചും സാന്കല്‍പ്പികമായ ഈ പരീക്ഷണത്തില്‍ പുറത്തുനിന്നും അകത്തുനിന്നും interference ഏല്കാത്ത ഒരു സ്റ്റീല്‍ ചേമ്പറില്‍ ഒരു പാവം പൂച്ച ഒരേ സമയം 'ചത്തും' 'ജീവിച്ചും' ഇരിക്കുന്നതായി നമുക്കു തെളിയിക്കാം.മാക്രൊ ലോകത്തിലേക്ക് ക്വാണ്ടം ഡൈനാമിക്സ് കൊണ്ടുവരുമ്പോള്‍ ഉള്ള വൈചിത്രൈങ്ങള്‍!! പക്ഷെ എങ്ങാനും obeserver ഒന്നു നോക്കിയാല്‍ തീര്‍ന്നു.External interference കാരണം ഈ ക്വാണ്ടം സ്റ്റേറ്റ്സ് അട്ടിമറിക്കപ്പെടുന്നു. observer-ന്റെ റോളില്‍ ആവശ്യത്തിലേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നു വിമര്ശിക്കുന്ന മറ്റൊരു കൂട്ടം ശാത്രകാരന്മാരും ഉണ്ട്.
തീര്‍പ്പു കല്‍പ്പിക്കാത്ത കൂട്ടത്തില്‍ ഇതും!

24.1.07
ഞമ്മക്കും ഹിന്ദി അറിയാം.
ഇതു ശരിക്കും അടിപൊളി! കാണാന്‍ വൈകിപ്പോയി.
ഫയര്‍ ഫോക്സില്‍ പദ്മ പ്ളഗിന്‍ ചെയ്യുന്നതു പോലെ, ഇനി സര്‍വര്‍ സൈഡിലും! വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.
ലിനക്സിലും മറ്റും മാതൃഭൂമി വായിക്കാന്‍ കഷ്ടപ്പെടുന്നവരേ, വരുവിന്‍..
ആര്‍മാദിപ്പിന്‍!! മാത്രമല്ല, ഒരു ഹിന്ദി യുണികോഡ് പേജ് നിങ്ങള്‍ക്ക് മലയാളത്തില്‍ വായിക്കാം.
തികച്ചും ഇന്ത്യന്‍ ട്രാന്‍സ്‌ലിറ്ററേഷന്‍!
ഹിന്ദി അറിയില്ല എന്നു പറഞ്ഞ് എന്നെ കളിയാക്കിവര്‍ക്ക് ഞമ്മള്‍ ഹിന്ദി പത്രം വായിച്ചു കൊടുത്തേ.:)

Subscribe to:
Posts (Atom)